Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറ്റോട് ജലവിതരണപദ്ധതി: വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ
text_fieldsbookmark_border
ചങ്ങനാേശ്ശരി: കറ്റോട് ജലവിതരണപദ്ധതിയുടെ തിരുവല്ല പമ്പ് ഹൗസിലെ മോട്ടോർ കത്തിയതിനെ തുടർന്ന് ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ. രണ്ട് മോട്ടോറുകൾ ഒന്നാണ് കത്തിയത്. ഇതിന് പകരം സംവിധാനം ഏർപ്പെടുത്താൻ ജലവിതരണവകുപ്പ് അധികൃതർക്കായിട്ടില്ല.
മൂന്നു നിയോജകമണ്ഡലങ്ങളിലേക്കാണ് കറ്റോട് പദ്ധതിയിൽനിന്ന് ജലവിതരണം നടത്തുന്നത്. ഒരുമോട്ടോർ പ്രവർത്തിപ്പിച്ച് ജലവിതരണം നടത്തുന്നുണ്ടെങ്കിലും എല്ലായിടത്തും ജലമെത്തിക്കാൻ കഴിയുന്നില്ല. എല്ലാ സ്ഥലങ്ങൾക്കും പ്രാതിനിധ്യം നൽകി ജലവിതരണം നടത്താനും കഴിയുന്നില്ല. ഇതോടെ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
Next Story

