ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസിന് പൂട്ടുവീണു
text_fieldsചങ്ങനാശ്ശേരി: കുരിശുംമൂട് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിന് പൂട്ടുവീണു. ലാഭമില്ലാത്ത കാരണമാണ് കോഫി ഹൗസ് പൂട്ടുന്നതെന്നാണ് അധികൃതർ പറയുന്നത്.
വർഷങ്ങളോളം ചങ്ങനാശ്ശേരി നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കോഫിഹൗസ് പ്രവർത്തിച്ചിരുന്നത്. ഏഴുവർഷം മുമ്പാണ് കോഫി ഹൗസ് കുരിശുംമൂട്ടിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. ഈ കോഫി ഹൗസ് കൂടി പൂട്ടുന്നതോടെ ചങ്ങനാശ്ശേരി സ്വദേശികൾക്ക് കോഫി ഹൗസിൽ പോകണമെങ്കിൽ കോട്ടയത്ത് എത്തണം. കോഫി ഹൗസിലെ പതിവ് സൗഹൃദകൂട്ടായ്മകൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് കോഫിഹൗസിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

