വീട്ടമ്മയുടെ മാല കവർന്ന സംഭവം: യുവാക്കൾ റിമാൻഡിൽ
text_fieldsചങ്ങനാശ്ശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന യുവാക്കളെ റിമാൻഡ് ചെയ്തു. പുലിക്കോട്ടുപടി പാറക്കുളം വീട്ടില്‍ അലന് റോയി (21), നാലുകോടി മമ്പള്ളില്‍ ജസ്റ്റിന് ബിജു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇവര്‍ പിടിയിലായത്. ഈ കേസില്‍ രണ്ടു യുവാക്കളെക്കൂടി പിടികിട്ടാനുള്ളതായും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികളെ തിങ്കളാഴ്ച അമര ആശാരിമുക്കില്നിന്നുമാണ് പിടികൂടിയത്. മാല പൊട്ടിക്കുന്നത് സമീപത്തെ സ്ഥാപനത്തിലെ സി.സിടി.വി കാമറയില്‍ പതിഞ്ഞിരുന്നു.

