Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഇരുവൃക്കകളും തകരാറിലായ...

ഇരുവൃക്കകളും തകരാറിലായ യുവാവിനായി ധനസമാഹരണം ഏഴിന്

text_fields
bookmark_border
ഇരുവൃക്കകളും തകരാറിലായ യുവാവിനായി ധനസമാഹരണം ഏഴിന്
cancel

ച​ങ്ങ​നാ​ശ്ശേ​രി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​െൻറ തു​ട​ര്‍ ചി​കി​ത്സ​ക്ക്​ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി ഫാ​ത്തി​മാ​പു​രം ചാ​വ​ടി വീ​ട്ടി​ല്‍ ടോ​മി​ച്ച​െൻറ മ​ക​ന്‍ ടോ​ണി വ​ര്‍ഗീ​സാ​ണ്​ (27) ദീ​ര്‍ഘ​കാ​ല​മാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്​​റ്റ്​ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍ചി​കി​ത്സ​യ്ക്കു​മാ​യി 15 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യം.

7 വാ​ര്‍ഡു​ക​ളി​ൽ 25 സ്‌​ക്വാ​ഡു​ക​ളാ​യി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 9 മു​ത​ല്‍ ഉ​ച്ച​ക്ക്​ 2 വ​രെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ക്കും. ന​ഗ​ര​സ​ഭ​യു​ടെ 10, 11, 12, 15, 16, 17, 18 വാ​ര്‍ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ടോ​ണി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, ഫാ. ​സേ​വ്യ​ര്‍ പു​ത്ത​ന്‍ക​ളം എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ​ന്ധ്യാ മ​നോ​ജ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ മാ​ത്യൂ​സ് ജോ​ര്‍ജ്, ടെ​സ വ​ര്‍ഗീ​സ്, പി.​എ ന​സീ​ര്‍, മോ​ള​മ്മ സെ​ബാ​സ്​​റ്റ്യ​ന്‍, രാ​ജു ചാ​ക്കോ, അ​രു​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​രും ജോ​ണ്‍സ​ണ്‍ പ്ലാ​ന്തോ​ട്ടം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍,ടോ​ണി പു​ളി​ക്ക​ല്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ന്നി​വ​ര്‍ ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി​ക്ക്​ നേ​തൃ​ത്വം ന​ല്‍കു​ന്നു. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ടോ​ണി​യു​ടെ പേ​രി​ല്‍ തൃ​ക്കൊ​ടി​ത്താ​നം കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ലും ച​ങ്ങ​നാ​ശ്ശേ​രി ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലും അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്പ​ര്‍: ടോ​ണി വ​ര്‍ഗീ​സ്, അ​ക്കൗ​ണ്ട് ന​മ്പ​ര്‍ - 0112050011012

കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക്, തൃ​ക്കൊ​ടി​ത്താ​നം.

ടോ​ണി വ​ര്‍ഗീ​സ്, അ​ക്കൗ​ണ്ട് ന​മ്പ​ര്‍ - 99980112155499,IFSC FDRL 0001037, ഫെ​ഡ​റ​ല്‍ ബാ​ങ്ക്,ച​ങ്ങ​നാ​ശ്ശേ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkidney damage
News Summary - Fundraising for a young man with both kidneys damaged is seven
Next Story