Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമോഷണക്കേസിൽ നാലുപേർ...

മോഷണക്കേസിൽ നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
മോഷണക്കേസിൽ നാലുപേർ അറസ്റ്റിൽ
cancel

ച​ങ്ങ​നാ​ശ്ശേ​രി: അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശ്ശേ​രി പാ​റ​ക്ക​ൽ ക​ലു​ങ്ക് മു​ണ്ടു​ചി​റ വീ​ട്ടി​ൽ മ​ഹേ​ഷ് അ​പ്പു​ക്കു​ട്ട​ൻ (42), പാ​റ​ക്ക​ൽ ക​ലു​ങ്ക് എ.​സി കോ​ള​നി​യി​ൽ ജെ. ​സു​നീ​ഷ് (28), പാ​റ​ക്ക​ൽ ക​ലു​ങ്ക്​ അ​ഖി​ൽ ഭ​വ​നം വീ​ട്ടി​ൽ അ​തു​ൽ (23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ഖി​ൽ (21) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ 31നാ​ണ്​ ഇ​വ​ർ ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ ഇ​റ​ക്കി​യി​ട്ടി​രു​ന്ന ക​മ്പി​യും ഇ​രു​മ്പ് പൈ​പ്പ് ചാ​ന​ലു​ക​ളും അ​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച​ത്. സൈ​റ്റ് എ​ൻ​ജി​നീ​യ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ഹേ​ഷ് അ​പ്പു​ക്കു​ട്ട​ൻ, സു​നീ​ഷ് എ​ന്നി​വ​ർ​ക്ക് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ക്രി​മി​ന​ൽ​ക്കേ​സു​ക​ളു​ണ്ട്.

ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് നാ​യ​ർ, എ.​എ​സ്.​ഐ ര​ഞ്ജീ​വ് ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:changanasseryTheft Newsarrested
Next Story