നിർമാണം പൂർത്തിയാക്കി പതിറ്റാണ്ട് പിന്നിട്ടിട്ടും ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനരഹിതം
text_fieldsമാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ്
ചങ്ങനാശ്ശേരി: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കി പതിറ്റാണ്ട് പിന്നിട്ടിട്ടും മത്സ്യമാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നില്ല. പുതിയ ബജറ്റിൽ 12 കോടി ചെലവിൽ സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുകയും ഇതിനായി രണ്ട് ഏക്കർ സ്ഥലവും മാറ്റിവെച്ചിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട ബയോഗ്യാസ് പ്ലാന്റ് പണിത സ്ഥലത്ത് ശുചിമുറി പണിത് നൽകിയാൽ മതിയെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. നിരവധി തൊഴിലാളികൾ എത്തുന്ന മത്സ്യമാർക്കറ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ല. നിലവിലുള്ള ശുചിമുറി ഉപയോഗശൂന്യമാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

