Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റില്‍വീണ വയോധികയെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റില്‍വീണ വയോധികയെ രക്ഷിച്ചു
cancel
camera_alt

കിണറ്റില്‍വീണ വയോധികയെ സേനാംഗങ്ങള്‍ ചേര്‍ന്ന് വല ഉപയോഗിച്ച് കരക്കെത്തിക്കുന്നു

ചങ്ങനാശ്ശേരി: വീടിന്​ മുന്നിലെ 25അടി താഴ്ചയുള്ള കിണറ്റില്‍വീണ വയോധികയെ രക്ഷിച്ചു. ഇന്‍ഡസ്ട്രിയല്‍ നഗറില്‍ പുതുപ്പറമ്പില്‍ വീട്ടില്‍ വല്‍സമ്മയാണ്​ (60) ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിന്​ മുന്നിലെ ചുറ്റുകെട്ടോട്​ കൂടിയ 25അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.

ശബ്​ദംകേട്ട് ഓടിയെത്തിയ മകളുടെ കരച്ചില്‍കേട്ട് സമീപവാസി ഓടിയെത്തി പത്തടി ഉയരത്തില്‍ വെള്ളമുള്ള കിണറ്റില്‍ ഇറങ്ങി പൊങ്ങിവന്ന വയോധികയെ താങ്ങിപ്പിടിച്ചുനിന്നു.

മുകളിലേക്കുകയറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു. സേന അംഗമായ നോബിന്‍ വര്‍ഗീസ് കിണറ്റിലിറങ്ങി ഇരുവരെയും വലയും കയറും ഉപയോഗിച്ച് കരക്ക്​ എത്തിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി. സ്​റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് സുരേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മുഹമ്മദ് താഹ, ഓഫിസര്‍മാരായ നൗഫല്‍, ജിജോ, മനു, ബിൻറു ആൻറണി, എസ്.ടി. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - elderly woman fell in well rescued
Next Story