Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightആനന്ദാശ്രമ...

ആനന്ദാശ്രമ സന്ദര്‍ശനവേളയിലെ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും; ഡോക്യുമെൻററി ഒരുങ്ങുന്നു

text_fields
bookmark_border
ആനന്ദാശ്രമ സന്ദര്‍ശനവേളയിലെ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും; ഡോക്യുമെൻററി ഒരുങ്ങുന്നു
cancel

ചങ്ങനാശ്ശേരി: മഹാത്മാഗാന്ധിയും സാമൂഹിക വിപ്ലവത്തിനു നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവും ചങ്ങനാശ്ശേരിയില്‍ സംഗമിച്ച ആനന്ദാശ്രമത്തി​െൻറ പൈതൃകം പുതുതലമുറയിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി ഡോക്യുമെൻററി ഒരുങ്ങുന്നു. ശ്രീനാരായണഗുരുവി​െൻറയും ഗാന്ധിജിയുടെയും സന്ദര്‍ശനത്തി​െൻറ സ്​മരണയും ചരിത്രവുമാണ് ഡോക്യുമെൻററിയില്‍ ആവിഷ്‌കരിക്കുന്നത്. ഇതിനു നേതൃത്വം കൊടുക്കുന്നത് സുഹൃത്തുക്കളായ മൂവര്‍സംഘം. എ.വി. പ്രതീഷ്, റെജി പുലിക്കോടന്‍, ഗോപാലി എന്നിവരാണ്​ ഡോക്യുമെൻററിക്ക്​ പിന്നിൽ.

കൊല്ലവര്‍ഷം 1109 മകരമാസത്തില്‍ സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ക്കായി ഗാന്ധിജി മോര്‍ക്കുളങ്ങരയില്‍ എത്തുകയും ശ്രീനാരായണ തീർഥര്‍സ്വാമിയുടെ ആശ്രമമായിരുന്ന ആനന്ദാശ്രമം ഉദ്ഘാടനം ചെയ്യുകയും ചെയ്​തു. ആശ്രമത്തിന് ആനന്ദാശ്രമം എന്ന് നാമകരണം ചെയ്​തത് ശ്രീനാരായണ ഗുരുവും തുടര്‍ന്ന് എസ്.എന്‍.ഡി.പിയുടെ ഒന്നാംനമ്പര്‍ ശാഖയായി മാറുകയും ചെയ്​തു. പിന്നീട് 1937ലാണ് ഗാന്ധിജി പെരുന്ന സന്ദര്‍ശനം നടത്തിയത്.

ഗുരുദേവനും ഗാന്ധിജിയും എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെൻററിയാണ്‌ നിർമിക്കുന്നത്. ഇതിനായുള്ള ഗവേഷണം നടത്തുന്നത്​ എന്‍.എസ്.എസ് കോളജ് റിട്ട. പ്രഫ. സുരേഷ് കുമാറാണ്. രണ്ടാംഘട്ടത്തില്‍ ഗാന്ധിജിയുടെ പെരുന്ന സന്ദര്‍ശനമാണ് ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനുവേണ്ട ഗവേഷണം പെരുന്ന വിജയനാണ്. രണ്ടുഘട്ടങ്ങിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. ചിത്രീകരണത്തി​െൻറ പൂജ ചങ്ങനാശ്ശേരി എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ്​ ഗിരീഷ് കോനാട്ട് നിര്‍വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DocumentaryGandhijiSree Narayana GuruAnandashramam
Next Story