ചങ്ങനാശ്ശേരി ജനറൽ ആശുപത്രി; എക്സ്റേ വിഭാഗവും ലാബും 24 മണിക്കൂർ പ്രവർത്തിക്കും
text_fieldsചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയുടെ എക്സ്റേ വിഭാഗവും ലാബും 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനമായി. ഫണ്ട് ലഭ്യമാവുന്ന മുറക്ക് ഡയാലിസിസ് യൂനിറ്റിന്റെ നിർമാണം ഉടൻ ആരംഭിക്കും.
പുതിയ ഒ.പി രജിസ്ട്രേഷൻ കൗണ്ടറിന്റെ ഉദ്ഘാടനം 25നു ശേഷം നിർവഹിക്കും. ആശുപ്രതി വികസനത്തിന് നഗരസഭയിൽനിന്ന് ലഭ്യമായ 1.85 കോടിയുടെ പദ്ധതിവിഹിതം 2024 മാർച്ചിൽ പൂർത്തീകരിക്കും.
ജോബ് മൈക്കിൾ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൽസമ്മ ജോബ്, ആശുപത്രി വികസനസമിതി അംഗങ്ങളായ കെ.സി. ജോസഫ്, പി.എൻ. നൗഷാദ്, പി.എച്ച്. നാസർ, ജോസുകുട്ടി നെടുമുടി, കെ.എം. മുഹമ്മദ് സിയ, ലിനു ജോബ്, തൂമ്പുങ്കൽ, സാബു കോയിപ്പള്ളി, നവാസ് ചുടുകാട്, ബെന്നി ചീരംചിറ, ജയിംസ് കാലാവടക്കൻ, ആർ.എം.ഒ ഡോ. കൃഷ്ണകുമാർ, ലേ സെക്രട്ടറി സ്മിത രാജൻ എന്നിവർ സംസാരിച്ചു.

