Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightതനിക്ക് നഷ്​ടപ്പെട്ടത്...

തനിക്ക് നഷ്​ടപ്പെട്ടത് രാഷ്​ട്രീയ ഗുരുവിനെ –തോമസുകുട്ടി മാത്യു

text_fields
bookmark_border
തനിക്ക് നഷ്​ടപ്പെട്ടത് രാഷ്​ട്രീയ ഗുരുവിനെ –തോമസുകുട്ടി മാത്യു
cancel
camera_alt

തോമസുകുട്ടി മാത്യു

ചങ്ങനാശ്ശേരി: തനിക്ക് നഷ്​ടപ്പെട്ടത് പിതൃതുല്യനായ രാഷ്​ട്രീയ ഗുരുവിനെയാണെന്ന് സി.എഫ്. തോമസി​െൻറ പ്രൈവറ്റ് സെക്രട്ടറി തോമസുകുട്ടി മാത്യു. ഒരു പതിറ്റാണ്ടിലേറെ സി.എഫി​െൻറ നിഴലും തുണയുമായി നടന്ന പായിപ്പാട് നാലുകോടി കുഴിമണ്ണിൽ തെക്കേവീട്ടിൽ തോമസുകുട്ടി മാത്യുവി​െൻറ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത്​ ക്ഷമയും നൈർമല്യവുമാണ്.

2008ൽ കോട്ടയം സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെൻറിൽ ജോലിചെയ്തിരുന്ന തോമസുകുട്ടി സി.എഫ് മന്ത്രിയായപ്പോഴാണ് ഔദ്യോഗികമായി കൂടെ ചേർന്നത്. അദ്ദേഹത്തിന് ഏറ്റവും വലിയ നിർബന്ധം ഒരാളുടെ അസാന്നിധ്യത്തിൽ അയാളെക്കുറിച്ച് കുറ്റംപറയാൻ പാടില്ല എന്നുള്ളതായിരുന്നു.

ജീവിതത്തിൽ സ്വകാര്യ നിമിഷങ്ങൾ പലതും പങ്കു​െവക്കാറുണ്ടായിരുന്നുവെങ്കിലും ഒരാളുടെയും പരിഭവങ്ങളോ വെറുപ്പോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. രോഗാവസ്ഥയിൽ കിടക്കുമ്പോഴും ഒടുവിൽ അദ്ദേഹം അന്വേഷിച്ചത് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമാണവും റെയിൽവേ ജങ്​ഷനിലെ ഫ്ലൈഓവർ നിർമാണവുമായിരുന്നുവെന്നും

തോമസുകുട്ടി ഓർക്കുന്നു. സി.എഫ്. തോമസി​െൻറ ആവശ്യവുമായി ഓഫിസുകളിൽ എത്തിയാൽ ഇടതുപക്ഷ മന്ത്രിമാർ പോലും കാണിക്കുന്ന താൽപര്യം പ്രത്യേകമായിരുന്നു. രാഷ്​ട്രീയത്തിന് അതീതമായി സി.എഫ്. തോമസിനോടുള്ള അംഗീകാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും തോമസുകുട്ടി പറഞ്ഞു.

രാഷ്​ട്രീയരംഗത്ത് ത​െൻറ പിൻഗാമികളെ കുറിച്ചോ താൽപര്യങ്ങളോ പങ്കുവെക്കാതെയാണ് സി.എഫ് സാറിൻെറ വിടവാങ്ങലെന്നും തോമസുകുട്ടി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private SecretaryCF Thomas MLAthomaskutty mathew
News Summary - CF Thomas MLA Private Secretary
Next Story