Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഅ​തി​രു​ത​ര്‍ക്കം: ...

അ​തി​രു​ത​ര്‍ക്കം: സിമൻറ്​ കട്ടക്ക് ഏറ്; ദമ്പതികള്‍ക്ക് പരിക്ക്

text_fields
bookmark_border
അ​തി​രു​ത​ര്‍ക്കം:  സിമൻറ്​ കട്ടക്ക് ഏറ്; ദമ്പതികള്‍ക്ക് പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ മി​നി

ച​ങ്ങ​നാ​ശ്ശേ​രി: കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന അ​തി​രു​ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ദ​മ്പ​തി​ക​ളെ സി​മ​ൻ​റ്​ ക​ട്ട​കൊ​ണ്ട്​ എ​റി​ഞ്ഞു. പ​രാ​തി​ക്കാ​രാ​യ തോ​ട്ട​യ്ക്കാ​ട് പാ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​മോ​ന്‍-​മി​നി ദ​മ്പ​തി​ക​ള്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 3.30ഓ​ടെ തോ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി ക​വ​ല​ക്ക്​ സ​മീ​പ​മാ​ണ് സം​ഭ​വം. ജോ​മോ​നും മി​നി​യും സ​ഹോ​ദ​ര​െൻറ വീ​ട്ടി​ല്‍ പോ​യ​ശേ​ഷം സ്വ​ന്തം വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സി​മ​ൻ​റ്​്​ ക​ട്ട​ക​ള്‍കൊ​ണ്ടു​ള്ള ഏ​റി​ല്‍ ഇ​രു​വ​രു​ടെ​യും ത​ല​ക്ക്​ പ​രി​ക്കേ​റ്റു. തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നേ​ടി​യ ഇ​വ​ര്‍ വാ​ക​ത്താ​നം പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ത്തി​നെ​തി​രെ കോ​ട​തി​യി​ല്‍ പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് പ്ര​തി​ക​ളെ​ന്ന് ആ​രോ​പി​ക്കു​ന്ന​വ​ര്‍ ജോ​മോ​നും മി​നി​ക്കു​മെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackDispute
News Summary - boarder dispute couple attacked by cement brick
Next Story