Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് രോഗികൾക്ക് ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമം
text_fieldsbookmark_border
ഭക്ഷണ സാധനങ്ങളുടെയും വസ്ത്രത്തിെൻറയും മറവിൽ കൊടുക്കാൻ ശ്രമിച്ച വിദേശ മദ്യവും ലഹരിപദാർഥങ്ങളും
ചങ്ങനാശ്ശേരി: കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലെ രോഗികൾക്ക് ഭക്ഷണ സാധനങ്ങളുടെയും വസ്ത്രത്തിെൻറയും മറവിൽ വിദേശമദ്യവും ലഹരിപദാർഥങ്ങളും കൈമാറുവാൻ ശ്രമിച്ചതായി പരാതി.
മാടപ്പള്ളി പഞ്ചായത്തിെൻറ മേൽനോട്ടത്തിൽ തെങ്ങണയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലാണ് സംഭവം.
ഭക്ഷണസാധനങ്ങൾ കൊടുക്കുന്നതിനു മുമ്പ് ആരോഗ്യപ്രവർത്തകർ പൊതി തുറന്നുപരിശോധിച്ചപ്പോഴാണ് ലഹരി സാധനങ്ങൾ ലഭിച്ചത്.
പഞ്ചസാര, ബ്രെഡ് പാക്കറ്റ് എന്നിവയിൽ നിന്നും സിഗരറ്റ്, ബെഡ്ഷീറ്റിൽ ഒളിപ്പിച്ച നിലയിൽ മദ്യം, എന്നിവയും കണ്ടെത്തി. മാടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി തൃക്കൊടിത്താനം പൊലീസിൽ പരാതി. ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകി.
Next Story

