Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഎയര്‍ഗണിൽ നിന്ന്​...

എയര്‍ഗണിൽ നിന്ന്​ വെടിയേറ്റ്​​ 14കാരന് പരിക്ക്​; രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
എയര്‍ഗണിൽ നിന്ന്​ വെടിയേറ്റ്​​ 14കാരന് പരിക്ക്​; രണ്ടുപേര്‍ അറസ്​റ്റില്‍
cancel
camera_alt

അറസ്​റ്റിലായ അന്‍സിലും അജേഷും

ച​ങ്ങ​നാ​ശ്ശേ​രി: എ​യ​ര്‍ഗ​ണി​ൽ​നി​ന്നു​ള്ള വെ​ടി​യേ​റ്റ്​​ 14കാ​ര​ന് പ​രി​ക്ക്. സം​ഭ​വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം സ​ന്തോ​ഷ്ന​ഗ​ര്‍ പാ​റ​യി​ല്‍ അ​ജേ​ഷ് (26), ച​ങ്ങ​നാ​ശ്ശേ​രി പൊ​ട്ട​ശ്ശേ​രി തൈ​പ്പ​റ​മ്പി​ല്‍ അ​ന്‍സി​ല്‍ (19) എ​ന്നി​വ​രെ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

കു​ട്ടി​യു​ടെ നെ​ഞ്ചി​ലാ​ണ് എ​യ​ര്‍ഗ​ണ്‍ പെ​ല്ല​റ്റ് തു​ള​ച്ചു​ക​യ​റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. അ​ജേ​ഷും അ​ന്‍സി​ലും കൂ​ട്ടു​കാ​രും ചേ​ര്‍ന്ന് പൊ​ട്ട​ശ്ശേ​രി ഭാ​ഗ​ത്ത് ച​തു​പ്പു​പാ​ട​ശേ​ഖ​ര​ത്ത് കൂ​ട്ടം​കൂ​ടി​യി​രു​ന്ന് എ​യ​ര്‍ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​ല​ക്ഷ്യ​മാ​യി വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​െ​ട വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന കു​ട്ടി​ക്കു​നേ​രെ ഇ​വ​ര്‍ തോ​ക്കു​ചൂ​ണ്ടി. ത​മാ​ശ​യാ​കു​മെ​ന്ന്​ ക​രു​തി വീ​ടി​ന​ക​ത്തേ​ക്ക്​ ക​യ​റാ​ന്‍ തി​രി​യു​ന്ന​തി​നി​െ​ട പെ​ല്ല​റ്റ് ഇ​ട​തു​നെ​ഞ്ചി​ല്‍ ത​റ​ക്കു​ക​യാ​യി​രു​ന്നു.

പെ​ല്ല​റ്റ് കു​ട്ടി​ത​ന്നെ ഊ​രി​യെ​ടു​ത്തു. ഉ​ട​ന്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും.

തൃ​ക്കൊ​ടി​ത്താ​നം സി.​ഐ എ. ​അ​ജീ​ബ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, സ​ജി സാ​രം​ഗ്, എ.​എ​സ്.​ഐ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​ജേ​ഷ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും അ​ന്‍സി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​ര്‍ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryair gun
News Summary - 14-year-old injured by airgun; Two arrested
Next Story