കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം ഉടൻ ആരംഭിക്കും -അഡ്വ. ജോബ് മൈക്കിൾ
text_fieldsചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി പുതിയ ഡിപ്പോയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ചർച്ച നടത്തി. നടപടികൾ പൂർത്തീകരിച്ച് മേയ് 15നകം നിർമാണ പ്രവൃത്തികൾ ടെൻഡർ ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകി.
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് നിർമിക്കുന്നത്. ബേസ്മെന്റിൽ പാർക്കിങ് സൗകര്യം, പമ്പ് റൂം, ലിഫ്റ്റ് എന്നിവ ഉണ്ടായിരിക്കും. താഴെ നിലയിൽ വെയിറ്റിങ് ഏരിയ, ടോയ്ലറ്റ്, സ്റ്റേഷൻ മാസ്റ്റർ റൂം, എൻക്വയറി റൂം, കോഫി ഷോപ്, ടിക്കറ്റ് ആൻഡ് കാഷ് റൂം, ലിഫ്റ്റ്, ചൈൽഡ് കെയർ റൂം, ഡിസേബിൾഡ് ഫ്രണ്ട്ലി ടോയ്ലറ്റ്, സർവിസ് റൂം, ജനറേറ്റർ റൂം, ഔട്ട്ഡോർ കഫേ തുടങ്ങിയവയും ഉണ്ടാകും. ലോക്കൽ ബസുകൾക്ക് പാർക്കിങ് സൗകര്യവും സർവിസ് സൗകര്യവും ഡിപ്പോക്ക് ഉള്ളിൽതന്നെ ഉണ്ടായിരിക്കും. ഡിപ്പോക്ക് പിറകുവശത്ത് മലിനജല സംസ്കരണ പ്ലാന്റും സ്ഥാപിക്കും. ഫസ്റ്റ് ഫ്ലോറിൽ ഇരുവശത്തും ഫുഡ് കോർട്ട്, വെയിറ്റിങ് ഏരിയ, മെയിൻ റോഡ് സൈഡിൽ കടകൾ, ടോയ്ലറ്റ്, സ്നാക്സ് ബാർ, ചെറിയ ബേക്കറി എന്നിവക്ക് സ്ഥലം ഉണ്ടായിരിക്കും.
രണ്ടാം നിലയിൽ സ്റ്റാഫ് വെയ്റ്റിങ് റൂം, ഡോർമിറ്ററി, ഷീ ലോഡ്ജ് ഫെസിലിറ്റി, അറ്റാച്ച്ഡ് ബാത്ത് റൂമുകൾ അടങ്ങിയ നാല് എ.സി റൂമുകൾ(പൊതുജനങ്ങൾക്കായി) ഉണ്ടായിരിക്കും. പൊതുടോയ്ലറ്റ് സൗകര്യം, ഡ്രസിങ് റൂം, ടെറസിൽ ഓപൺ റൂഫ് ടോപ് കഫറ്റേരിയ, 200 പേർക്കിരിക്കാവുന്ന ഹാൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. കെട്ടിടത്തിന് നടുഭാഗം ഓപണായാണ് തീരുമാനിച്ചിരിക്കുന്നത്. പരമാവധി സൗകര്യങ്ങൾ ചേർത്ത് ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതിയെന്നും എത്രയുംവേഗം പ്രവൃത്തി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

