Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിന്‍റെ കബറിൽ പ്രാർഥിച്ച് ചാണ്ടി ഉമ്മൻ തുടങ്ങി

text_fields
bookmark_border
വിവിധ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളും എത്തി
പിതാവിന്‍റെ കബറിൽ പ്രാർഥിച്ച് ചാണ്ടി ഉമ്മൻ തുടങ്ങി
cancel
camera_alt

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്ന പു​തു​പ്പ​ള്ളി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നും പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​നും

പുതുപ്പള്ളി: പിതാവ് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ട് പള്ളിയില്‍ പ്രാർഥനള്‍ അര്‍പ്പിച്ച് ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. പ്രവര്‍ത്തകര്‍ക്കും അമ്മ മറിയാമ്മക്കുമൊപ്പം പള്ളിയില്‍ എത്തിയ ചാണ്ടി ഉമ്മന്‍ചാണ്ടിയുടെ കല്ലറക്ക് മുന്നില്‍ തിരി തെളിയിച്ചു. വൈക്കം മണ്ഡലം സ്ഥാനാർഥി ബിനി മോന്‍, മാവേലിക്കര സ്ഥാനാർഥി അഡ്വ. മുത്താര രാജ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളായ വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്‍, വിനു ജോബ്, മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, ഷിബു തെക്കുംപുറം, തോമസ് ഉണ്ണിയാടന്‍, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവര്‍ പ്രാർഥനയിൽ പങ്കെടുത്തു. മുഴുവന്‍ സ്ഥാനാർഥികളെയും ചാണ്ടി ഷാള്‍ അണിയിച്ച് വിജയാശംസ നേര്‍ന്നു.

ഉമ്മന്‍ചാണ്ടിയുടെ സ്മരണകളുടെ കരുത്തില്‍ സംസ്ഥാനത്ത് യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വൈകീട്ട് പാമ്പാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നില്‍നിന്ന് നടത്തിയ സൈക്കിള്‍ റാലിക്ക് ചാണ്ടി ഉമ്മന്‍ നേതൃത്വം നൽകി. റാലി ഇലക്കൊടിഞ്ഞി, മീനടം, വെട്ടത്തുകവല വഴി പുതുപ്പള്ളിയില്‍ സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chandy Oommen began by praying at his father's grave
Next Story