കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
text_fieldsവിഷ്ണു
കൊട്ടാരക്കര: നഗരമധ്യത്തിൽ കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം കൊട്ടാരക്കര പൊലീസ് പിടികൂടി.കൊട്ടാരക്കര അമ്പലക്കര ഇരുകുന്നം വിഷ്ണു ഭവനിൽ വിഷ്ണു (26) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കൊട്ടാരക്കര മാർത്തോമ സ്കൂളിന് സമീപത്തുള്ള ഇടറോഡ് വഴി ലോട്ടസ് റോഡിലേക്ക് നടന്നുപോകുകയായിരുന്ന കൊട്ടാരക്കര വല്ലം കൊല്ലായ്ക്കര സ്വദേശിനിയുടെ മാലയാണ് വിഷ്ണു പൊട്ടിച്ചുകടന്നുകളയാൻ ശ്രമിച്ചത്.
സ്ത്രീയുടെ കഴുത്തിന് വലതു ഭാഗത്തായി അടിച്ചശേഷം പ്രതി അരപ്പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച് ഓടുകയായിരുന്നു. മൂന്ന് മണിക്കൂറിനകം എസ്.എച്ച്.ഒ ജോസഫ് ലിയോണിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
എസ്.ഐ ജെ.പി. അരുൺ, എസ്.ഐ ഗ്രേഡ് അജയൻ, എ.എസ്.ഐമാരായ രമേശ്കുമാർ, ജോൺസൺ, രാധാകൃഷ്ണപിള്ള, അജയകുമാർ, സി.പി.ഒ സലിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

