മെഡിക്കൽ കോളജ് പുതിയ സർജറി ബ്ലോക്കിലെ സീലിങ് അടർന്നുവീണു
text_fieldsകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജറി ബ്ലോക്കിൽ സീലിങ് അടർന്ന് വീണപ്പോൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി ബ്ലോക്കിലെ ഒന്നാം നിലയുടെ സീലിങ് അടർന്നു വീണു. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂനിറ്റിന്റെ സമീപത്തുള്ള ഇടനാഴിയിലെ സീലിങ്ങാണ് അടർന്നു വീണത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ്. രണ്ട് മാസംമുമ്പ് മറ്റൊരു സ്ഥലത്തെ സീലിങ് അടർന്നു വീണിരുന്നു. കൂടാതെ അഞ്ചാം നിലയിൽ നിന്ന് വാർക്കയുടെ ഒരുഭാഗം അടർന്ന് വീണ് ഒരു ഡോക്ടറുടെ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നിരുന്നു.
പല ശുചിമുറികളും ചോർച്ചയുള്ളതായും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നും മെഡിക്കൽ കോളജ് ആരംഭിച്ച കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങൾക്ക് ഇതുവരെ ചോർച്ചയുണ്ടായിട്ടില്ലെന്നും ചികിത്സയിൽ കഴിയുന്ന രോഗികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

