Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎട്ട്​ ഡി.വൈ.എഫ്‌.ഐ...

എട്ട്​ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ്​ പ്രകാരം കേസ്

text_fields
bookmark_border
dyfi
cancel
Listen to this Article

കോ​ട്ട​യം: ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് ആ​ക്ര​മി​ച്ച് ത​ക​ർ​ക്കു​ക​യും ക​ല്ലും തീ​പ്പ​ന്ത​വും എ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ട്ട്​ ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വെ​സ്റ്റ്​ പൊ​ലീ​സ്​ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ്​ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഡി.​വൈ.​എ​ഫ്‌.​ഐ ബ്ലോ​ക്ക്​ സെ​ക്ര​ട്ട​റി കെ. ​മി​ഥു​ൻ (അ​മ്പി​ളി) ഉ​ൾ​പ്പെ​ടെ എ​ട്ടോ​ളം​പേ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ പൊ​ലീ​സ് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.എ.​കെ.​ജി സെ​ന്‍റ​റി​ന്​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ വെ​ള്ളി​യാ​ഴ്ച​ പു​ല​ർ​ച്ച ര​ണ്ടോ​ടെ ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും ഡി.​സി.​സി ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്.

നേ​ര​ത്തേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ചി​ന്‍റു കു​ര്യ​ൻ ജോ​യി​ക്കും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യ​വും ന​ൽ​കി​യി​രു​ന്നു. ഇ​തേ സം​ഘം ത​ന്നെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFI activists under non-bailable section
News Summary - Case against eight DYFI activists under non-bailable section
Next Story