Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാരിത്താസ് ആശുപത്രി...

കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി നിറവിൽ, ആഘോഷങ്ങൾ നാളെ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി നിറവിൽ, ആഘോഷങ്ങൾ നാളെ മുഖ്യമന്ത്രി  ഉദ്​ഘാടനം ചെയ്യും
cancel
camera_alt

കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​​​ത്രി​യു​ടെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന സേ​വ​ന​പ​ദ്ധ​തി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ വി​ശ​ദീ​ക​രി​ക്കു​ന്ന ഡ​യ​റ​ക്​​ട​ർ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത്. അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു കാ​വി​ൽ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ബോ​ബി എ​ൻ. എ​ബ്ര​ഹാം, ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ. ​ബോ​ബ​ൻ തോ​മ​സ് എ​ന്നി​വ​ർ സ​മീ​പം

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​ ആശുപത്രിയായ കാ​രി​ത്താ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി നി​റ​വി​ൽ. ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം എഡ്യുസിറ്റി കാമ്പസിൽ ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഡ​യ​മ​ണ്ട് ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി സ​ഹാ​യ പ​ദ്ധ​തി​ക​ളും സൗ​ജ​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി പ്ര​ഖ്യാ​പി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന നാ​ൽ​പ​തോ​ളം അ​ർ​ബു​ദ ബാ​ധി​ത​ർ​ക്ക് സൂ​സ​ൻ ഡാ​നി​യ​ൽ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് 25,000 രൂ​പ വീ​തം ന​ൽ​കും. 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തി​ന്​ ​െച​ല​വി​ടു​ക​യെ​ന്ന്​ കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

60ാം വാ​ർ​ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി അ​റു​പ​തി​ൽ​പ​രം പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്ത് ന​ൽ​കും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഒ​രു ഡി​മെ​ൻ​ഷ്യ ഹോം ​സ്ഥാ​പി​ക്കാ​നും മാ​നേ​ജ്​​മെൻറ്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​വു​ന്ന വൃ​ക്ക​രോ​ഗി​ക​ളി​ൽ 15 പേ​ർ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

30 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചി​കി​ത്സ​ച്ചെ​ല​വി​ൽ 40 ശ​ത​മാ​നം തു​ക ഇ​ള​വ് ന​ൽ​കും. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും പു​തു​താ​യി വ​രു​ന്ന ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ​ച്ചെ​ല​വി​ൽ 15 ശ​ത​മാ​നം തു​ക ഇ​ള​വ് ന​ൽ​കും. ഇ​തി​ന്​ 60 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വി​ടു​ന്ന​ത്.

ആ​ൻ​ജി​യോ​ഗ്രാം, മാ​േ​മാ​ഗ്രാം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ​െച​ല​വി​ൽ ഈ ​കാ​ല​യ​ള​വി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കും. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്ക്​ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ 25 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഫ്ര​ണ്ട്സ് ഓ​ഫ് കാ​രി​ത്താ​സി​ലൂ​ടെ ന​ട​പ്പാ​ക്കും.

ഇ​തി​നു​പു​റ​മെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ നി​ല​വി​െ​ല പ​രി​ശോ​ധ​ന​ഫീ​സി​ൽ ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ കു​റ​വു​ക​ൾ ന​ൽ​കും. മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റ​ത്തി​നും രൂ​പം ന​ൽ​കും.

ക​ഴി​ഞ്ഞ​വ​ർ​ഷം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി 18.34 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ സ​ഹാ​യം ന​ൽ​കാ​ൻ ആ​ശു​പ​ത്രി​ക്ക്​ ക​ഴി​ഞ്ഞ​താ​യും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

വൈ​കീ​ട്ട് മൂ​ന്നി​ന്​ ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജ്, വി.​എ​ൻ. വാ​സ​വ​ൻ, ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ൽ, ബി​ഷ​പ് മാ​ർ ഗീ​വ​ർ​ഗീ​സ് അ​പ്രേം, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു കാ​വി​ൽ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ബോ​ബി എ​ൻ. എ​ബ്ര​ഹാം, ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ. ​ബോ​ബ​ൻ തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caritas Hospital
News Summary - Caritas Hospital celebrates Diamond Jubilee
Next Story