Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ തടഞ്ഞുനിർത്തി പണം...

കാർ തടഞ്ഞുനിർത്തി പണം തട്ടിയ സംഭവം: ഒരാൾ പിടിയിൽ

text_fields
bookmark_border
കാർ തടഞ്ഞുനിർത്തി പണം തട്ടിയ സംഭവം: ഒരാൾ പിടിയിൽ
cancel

കോട്ടയം: ചാമംപതാൽ - മണിമല റോഡിൽ കാർ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാക്കളിൽനിന്ന്​ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ വീട്ടിൽ അലക്സ് ജോസഫാണ്​ (31) പിടിയിലായത്. ഈ മാസം ആറിന്​ പുലർച്ച 5.30-നായിരുന്നു സംഭവം.

ചാമംപതാൽ ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. വിവിധ ഫാമുകളിൽനിന്ന്​ പിരിവ് നടത്തിയശേഷം പണവുമായി പുലർച്ചയാണ് ഇവർ ചാമംപതാലിൽനിന്ന്​ വീടുകളിലേക്ക് പുറപ്പെട്ടത്. മൂലേപ്ലാവിന് സമീപത്തു വെച്ച് പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്നിൽ നിർത്തി. കാറിൽ നിന്നിറങ്ങിയവർ ഇവരെ വലിച്ചിറക്കിയ ശേഷം ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന പണവുമായി

രക്ഷപ്പെടുകയായിരുന്നു. മണിമല എസ്.എച്ച്​.ഒ ബി. ഷാജിമോ​െൻറ നേതൃത്വത്തിൽ എ.എസ്‌.ഐ മാരായ സുനിൽ കുമാർ, ഹരിപ്രസാദ്, സി.പി.ഒ പ്രദീപ് എന്നിവർ അടങ്ങുന്ന സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - Car theft in kottayam
Next Story