Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ സ്കൂട്ടറിലും വൈദ്യുതിത്തൂണിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ സ്കൂട്ടറിലും വൈദ്യുതിത്തൂണിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞു
cancel
camera_alt

നാ​നാ​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ

ഉദയനാപുരം: നിയന്ത്രണംവിട്ട കാർ വഴിയോരത്തെ കടയിലും ബൈക്ക് യാത്രികനെയും ഇടിച്ചശേഷം വൈദ്യുതി പോസ്റ്റ് തകർത്ത് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉദയനാപുരം നേരേകടവ് കരിമലേകാട്ട് ശരത്തി (32)ന് നിസ്സാര പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിയോടെ നാനാടം മാർക്കറ്റിന് സമീപമായിരുന്നു സംഭവം. എറണാകുളം ഭാഗത്ത് നിന്ന് വൈക്കത്തേക്ക് വരുകയായിരുന്നു കാർ. പെരുമ്പാവൂരിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്ക് യാത്രികൻ.വഴിയോരക്കടക്കും വൈദ്യുതി പോസ്റ്റിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുമ്പും ഈ ഭാഗത്ത് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് പതിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car overturns into field after hitting scooter and electricity pole
Next Story