Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.സി റോഡിൽ കാറും മിനി...

എം.സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച്​ യുവതി മരിച്ചു

text_fields
bookmark_border
എം.സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച്​ യുവതി മരിച്ചു
cancel

കൊ​ട്ടാ​ര​ക്ക​ര: എം.​സി റോ​ഡി​ൽ മൈ​ലം പ​ണ​യി​ൽ ഭാ​ഗ​ത്ത്​ മാ​രു​തി കാ​റും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; കാ​ർ ഓ​ടി​ച്ച യു​വാ​വി​ന് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ ച​ക്കു​വ​ര​യ്ക്ക​ൽ ആ​വി​യോ​ട്ട് വീ​ട്ടി​ൽ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ പ​ത്തി​യൂ​ർ​കാ​ല ശ്രീ​നി​ല​യ​ത്തി​ൽ അ​മ​ൽ രാ​ജി(37)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് നാ​ലോ​ടെ മൈ​ലം ഇ​ഞ്ച​ക്കാ​ട് ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക്‌ വ​രു​ക​യാ​യി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മി​നി ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​െ​ന്ന​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​െൻറ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​രു​വ​രെ​യും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​തി​രി​ച്ച ആം​ബു​ല​ൻ​സ് മൈ​ലം മു​ട്ട​മ്പ​ല​ത്ത് ​െവ​ച്ച് മ​റി​ഞ്ഞു. എ​തി​രെ​വ​ന്ന വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മ​റ്റൊ​രു കാ​റു​മാ​യി ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. എം.​സി റോ​ഡി​ൽ ഏ​നാ​ത്ത് മു​ത​ൽ മൈ​ലം വ​രെ​യു​ള്ള ഭാ​ഗം സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. അ​മി​ത വേ​ഗ​മാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ന് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamMC RoadCar Accidentmini lorry accident
News Summary - car and mini lorry accident in mc road women died
Next Story