സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ
text_fieldsകാഞ്ഞിരപ്പള്ളിയിലെ യു.ഡി .എഫ് സ്ഥാനാർഥി പ്രഫ. റോണി കെ.ബേബി
പള്ളിക്കത്തോട്ടിൽ വോട്ട് അഭ്യർഥിക്കുന്നു
കാഞ്ഞിരപ്പള്ളി: പരസ്യപ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടത്തിൽ. വാഹന പര്യടന തിരക്കിലായിരുന്നു ബുധനാഴ്ച കാഞ്ഞിരപ്പള്ളിയിലെ മൂന്നു സ്ഥാനാർഥികളും. പര്യടനത്തിനിടയിലും പരമാവധി വോട്ടർമാരോട് നേരിട്ട് വോട്ട് ചോദിക്കാൻ സ്ഥാനാർഥികൾ ശ്രദ്ധിക്കുന്നുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.എൻ. ജയരാജ് ബുധനാഴ്ച ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി. യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. റോണി കെ. ബേബി പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഇരുവരുടെയും മണ്ഡലതല വാഹന പര്യടനം ബുധനാഴ്ച സമാപിച്ചു.
കാഞ്ഞിരപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.എൻ.ജയരാജിനെ ചിറക്കടവിൽ
കദളിക്കുല നൽകി സ്വീകരിക്കുന്നു
ഡോ.എൻ.ജയരാജിന്റെ ചിറക്കടവ് പഞ്ചായത്തിലെ പര്യടന പരിപാടി കൈലാത്തുകവലയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷാജി നെല്ലേപറമ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങളിൽ ഗിരീഷ്.എസ്.നായർ, എ.എം.മാത്യു ആനിത്തോട്ടം, മോഹൻ ചേന്ദംകുളം, വി.ജി.ലാൽ, ടി.എൻ.ഗിരീഷ് കുമാർ, ജയശ്രീധർ, ഡി. ബൈജു, പി.എ.താഹ, ടി.എച്ച്. റസാഖ്, ഷെമീർ ഷാ, എം.എ.ഷാജി, സി.കെ.ജോസഫ്, സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി, സി.ജി. ജ്യോതിരാജ്, എൻ.കെ.സുധാകരൻ, ടി.എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പ്രഫ. റോണി കെ ബേബിയുടെ പള്ളിക്കത്തോട് പഞ്ചായത്തിലെ പര്യടനം ജില്ല പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോജി മാത്യു, പ്രസന്നൻ വെള്ളാപ്പള്ളി, ജെബോയി കുഴിവേലിൽ, സുമേഷ് കെ. നായർ, ബാബു ജോസഫ്, സജി തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചിറക്കടവ് പഞ്ചായത്ത് പര്യടനം പ്ലാവോലി കവലയിൽ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സതീഷ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ജില്ല പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, സി.വി തോമസ് കുട്ടി, മുണ്ടക്കയം സോമൻ, സേവ്യർ മൂലകുന്ന്, ടി.എ ഷിഹാബുദ്ദീൻ, സാവിയോ പാംബൂരി, സേതു മാന്താടൻ എന്നിവർ സംസാരിച്ചു.
എൻ. ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ വെള്ളാവൂർ, മണിമല പഞ്ചായത്തുകളിൽ പര്യടനം നടത്തി. മുൻ കേന്ദ്രമന്ത്രിയും കഴിഞ്ഞ തവണത്തെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം സ്ഥാനാർഥിക്ക് ഒപ്പം എത്തിയത് പ്രവർത്തകർക്ക് ആവേശമായി.
കാത്തിരപ്പള്ളിയിലെ എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ മണിമലയിൽ
അൽഫോൻസ് കണ്ണന്താനത്തിനൊപ്പം വാഹന പര്യടനത്തിൽ
വിനു ജോബിന്റെ റോഡ് ഷോ
ചങ്ങനാശ്ശേരി: യു.ഡി.എഫ് സ്ഥാനാർഥി വിനു ജോബിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർക്കറ്റിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ റോഡ് ഷോയും പ്രകടനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. തോമസ് പുല്ലുക്കാട്, ജോമോൻ കുളങ്ങര, കൗൺസിലർ സന്തോഷ് ആന്റണി, ഷാജി, സോജൻ മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വിനു ജോബിന്റെ പായിപ്പാട് മണ്ഡലം പര്യടനം നക്രാപുതുവേലിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി. എച്ച്. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിജി തോമസ് അധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, പി.എം. കബീർ, ജോഷി കുറുക്കൻകുഴിയിൽ, ബാബു കുട്ടൻചിറ, ഡെന്നീസ് ജോസഫ്, സോണി കുട്ടംപേരൂർ, സിംസൺ വേഷ്ണാൽ, ജെയിംസ് വേഷാൽ, പി.സി. വർഗീസ്, വൽസമ്മ കുഞ്ഞുമോൻ, പൊന്നപ്പൻ വട്ടക്കേരി എന്നിവർ സംസാരിച്ചു.
ആവേശത്തിരക്കിൽ മോൻസ്
കടുത്തുരുത്തി: യു.ഡി.എഫ്. സ്ഥാനാർഥി മോൻസ് ജോസഫിന്റെ മണ്ഡലതല പര്യടനത്തിന് മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ആവേശ തുടക്കം. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടന്ന പര്യടന പരിപാടി ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് സ്വീകരണങ്ങൾക്ക് നന്ദി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി അബ്രഹാം, ഡി.സി.സി ജനറൽ സെക്രട്ടറി സുനു ജോർജ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി. ജോയി ഇടത്തനാൽ, എം.എൻ. ദിവാകരൻ നായർ, തോമസ് കണ്ണന്തറ, വി.കെ. സുരേന്ദ്രൻ, സ്റ്റീഫൻ പാറാവേലി, എം.സി. കുര്യാക്കോസ്, ജോർജ് പയസ്, സാബു തെങ്ങുംപള്ളി, ജൂബി ജിബി തെക്കേൽ, അൻസമ്മ സാബു, ജെയിൻ ജി. തുണ്ടത്തിൽ, ജോസ്മോൻ ജേക്കബ്, വി.എം. ജോസഫ്, നോബിൾ ആരംപുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ബൈക്ക് റാലിയും മെഗാ റോഡ് ഷോയും
കൊക്കയാർ: പീരുമേട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണാർഥം കൊക്കയാർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആറിന് ബൈക്ക് റാലിയും മെഗാ റോഡ് ഷോയും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അയ്യൂബ് ഖാൻ കട്ട പ്ലാക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബൈക്ക് റാലി ഏന്തയാർ ഈസ്റ്റിൽ മണ്ഡലം പ്രസിഡന്റ് സൽമാൻ ഷാഹുലിന്റെ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെംബർ സിജോ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. കല്ലേപാലത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൈകൊട്ടിക്കളി, ഡി.ജെ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് മെഗാ റോഡ് ഷോ. ജെബി മേത്തർ എം.പി, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും. ഓലിക്കൽ സുരേഷ്, സിജോ ഉള്ളാട്ട്, ഷാഹുൽ പാറക്കൽ, പി.കെ ഷാജി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ചങ്ങനാശ്ശേരി പ്രചാരണ ചൂടിൽ
ചങ്ങനാശ്ശേരി: നേരിട്ടുകണ്ട് വോട്ടുറപ്പിച്ചും റോഡ് ഷോ നടത്തിയും മണ്ഡലപര്യടനം നടത്തി മുന്നണി സ്ഥാനാർഥികൾ പ്രചാരണ ചൂടിൽ. സിറ്റിങ് സീറ്റ് നിലനിർത്താൻ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ നിരത്തി എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിൾ വോട്ട് അഭ്യർഥിക്കുമ്പോൾ മറുവശത്ത്, യു.ഡി.എഫിനിത് അഭിമാന പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് മുന്നേറ്റവും കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ ആയിരുന്നപ്പോൾ ചെയ്ത വികസന പ്രവർത്തനങ്ങളുമായി ബി.രാധാകൃഷ്ണ മേനോനും സജീവമാണ്.
ജോബ് മൈക്കിളിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ എത്തി വോട്ടഭ്യർഥിച്ചു. യു.സി.എഫ് സ്ഥാനാർഥി വിനു ജോബിനു വേണ്ടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ നടത്തിയ റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി.
ബി. രാധാകൃഷ്ണമേനോന്റെ പര്യടനം
ചങ്ങനാശ്ശേരി: എൻ.ഡി.എ സ്ഥാനാർഥി ബി. രാധാകൃഷ്ണമേനോൻ മാടപ്പള്ളിയിൽ പര്യടനം നടത്തി. മാമ്മൂട്ടിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.ജി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ഈസ്റ്റ് ഏരിയ പ്രസിഡന്റ് ഷിബു സ്കറിയ അധ്യക്ഷത വഹിച്ചു.
വിവിധ സ്ഥലങ്ങളിൽ എം.ബി. രാജഗോപാൽ, എ. മനോജ്, ആർ. ശ്രീജേഷ്, പി.കെ. കൃഷ്ണൻ, ഐ.വി. മഹേഷ്, പി.എൻ. ബാബു, കെ.ആർ. കൃഷ്ണകുമാർ, വി.വി. വിജയകുമാർ, ബിജു മങ്ങാട്ടു മഠം, എൻ.ടി. ഷാജി ഹരി കെ. നായർ, കെ.ജെ. കൊച്ചുമോൻ, കണ്ണൻ പായിപ്പാട്, കെ.കെ. സുനിൽ, വിനീഷ് വിശ്വനാഥ്, വിജലക്ഷ്മി അമ്മാൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

