Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala highcourt
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right80:20 അനുപാതം...

80:20 അനുപാതം റദ്ദാക്കൽ: കോടതി വിധി നിരാശജനകം –പൗരാവകാശ സംരക്ഷണ സമിതി

text_fields
bookmark_border

കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി മുസ്​ലിം സമുദായത്തോടുള്ള അനീതിയാണെന്നും വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കണമെന്നും ജില്ല പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുസ്​ലിം സമുദായത്തി​െൻറ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്​ സച്ചാർ കമീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് അന്നത്തെ കേന്ദ്രസർക്കാർ നടപ്പാക്കണമെന്ന് നിർദേശിക്കുകയും കേരള സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്​തതി​െൻറ അടിസ്ഥാനത്തിലാണ് കേരള സർക്കാർ നടപ്പിൽ വരുത്തിയത്.

മുസ്​ലിംകൾക്ക് അവകാശപ്പെട്ട ഈ പദ്ധതിയിൽനിന്ന്​ 20 ശതമാനം പിന്നീട് സർക്കാർ മറ്റ് ന്യൂനപക്ഷങ്ങൾക്കു വീതം വെക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കാതെയുള്ള വിധിയാണ് കോടതിയിൽനിന്ന്​ ഉണ്ടായിട്ടുള്ളത്. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച്​ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപിലെ കിരാത നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ചെയർമാൻ അബ്​ദുൽ നാസർ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജില്ലയിലെ മുസ്​ലിം മത സംഘടനകളുടെ ജില്ല പ്രസിഡൻറുമാരായ അസീസ് ബഡായി, അഡ്വ. ഷാജഹാൻ, അബ്​ദുൽ സമദ്, നാസർ മൗലവി പാറത്തോട്, റഫീഖ്​ സഖാഫി, യു. നവാസ്, ഹബീബ് മൗലവി, സുനീർ മൗലവി, നിസാർ മൗലവി, അമീൻ ഷാ, അബു വൈക്കം, അയ്യൂബ്ഖാൻ കൂട്ടിക്കൽ, അജാസ് തച്ചാട്ട് കോട്ടയം എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare scheme
News Summary - Cancellation of 80:20 ratio: Court verdict disappointing - Civil Rights Committee
Next Story