Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെ​ഡി​ക്ക​ൽ കോ​ള​ജി​ലെ...

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ ചോ​ദി​ക്കു​ന്നു ആ ​വാ​തി​ലൊ​ന്ന്​ തു​റ​ക്കാ​മോ?

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ ചോ​ദി​ക്കു​ന്നു ആ ​വാ​തി​ലൊ​ന്ന്​ തു​റ​ക്കാ​മോ?
cancel
camera_alt

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള ഗ്രി​ൽ വാ​തി​ൽ പൂ​ട്ടി​യ നി​ല​യി​ൽ

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ ചോ​ദി​ക്കു​ന്നു ആ ​വാ​തി​ലൊ​ന്ന്​ തു​റ​ക്കാ​മോ?ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്കു​ള്ള വാ​തി​ൽ പൂ​ട്ടി​യി​ടു​ന്ന​ത്​ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക്​ ദു​രി​ത​മാ​കു​ന്നു.

രോ​ഗി​ക​ളെ ലി​ഫ്റ്റു​വ​ഴി മു​ക​ളി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​മെ​ങ്കി​ലും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കോ സ​ഹാ​യി​ക​ൾ​ക്കോ അ​ക​ത്തു ക​ട​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ലി​ഫ്റ്റു​വ​ഴി വാ​ർ​ഡി​ൽ എ​ത്തി​യാ​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നോ ആ​ഹാ​ര​മോ വാ​ങ്ങേ​ണ്ടി വ​രു​മ്പോ​ൾ പു​റ​ത്തു പോ​കേ​ണ്ടി വ​രും.

അ​പ്പോ​ഴും ഏ​ക ആ​ശ്ര​യം ഈ ​ലി​ഫ്റ്റു ത​ന്നെ​യാ​ണ്. പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഗ്രി​ൽ തു​റ​ന്നു ന​ല്കി​യാ​ൽ എ​ളു​പ്പം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ്​ ച​വി​ട്ടു​പ​ടി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ മാ​ത്ര​മാ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഒ​രേ​സ​മ​യം മൂ​ന്നു​പേ​രാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. അ​തി​ൽ ഒ​രാ​ളെ അ​ങ്ങോ​ട്ട് മാ​റ്റി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crowdmedical college
News Summary - Can you open one of those doors, ask the crowd of the medical college?
Next Story