Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടിന് തീപിടിച്ച് 12 ആടുകളും 15 മുയലുകളും ചത്തു

text_fields
bookmark_border
കൂടിന് തീപിടിച്ച് 12 ആടുകളും 15 മുയലുകളും ചത്തു
cancel
camera_alt

ചാ​മം​പ​താ​ൽ കൊ​ച്ചു​തു​ണ്ടി​യി​ൽ ടി.​കെ.​എം. അ​യ്യൂ​ബി​ന്‍റെ ആ​ട്ടി​ൻ​കൂ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

ചാമംപതാൽ: കൂടിനു തീപടർന്ന് 12 ആടുകളും 15 മുയലുകളും ചത്തു. ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി.കെ.എം. അയ്യൂബിന്‍റെ ആട്ടിൻകൂടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിന് കൂടിന് സമീപത്ത് തീകത്തിച്ചിരുന്നു. ഇതിൽനിന്ന് തീ പടർന്നതാകാമെന്ന് കരുതുന്നു. വലിയ പത്ത് ആടുകളും രണ്ട് കുട്ടികളുമാണ് ചത്തത്. കോഴിക്കൂട് തുറന്ന് വിട്ടിരുന്നതിനാൽ അവ രക്ഷപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വൈകീട്ട് നാലോടെയാണ് തീപടർന്നത് ശ്രദ്ധയിൽപെട്ടത്. കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചുപറയിൽ ഫൈസലിന്‍റെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാഞ്ഞിരപ്പള്ളിയിൽനിന്ന്‌ അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂർണമായി അണച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cage caught fire and killed 12 sheep and 15 rabbits
Next Story