Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസീ​പാ​സ്...

സീ​പാ​സ് തി​രി​ച്ചെ​ടു​ക്ക​ൽ: ഗ​വ​ർ​ണ​ർ റി​പ്പോ​ർ​ട്ട് തേ​ടി

text_fields
bookmark_border
സീ​പാ​സ് തി​രി​ച്ചെ​ടു​ക്ക​ൽ: ഗ​വ​ർ​ണ​ർ റി​പ്പോ​ർ​ട്ട് തേ​ടി
cancel

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ അ​ട​ർ​ത്തി മാ​റ്റി രൂ​പ​വ​ത്ക​രി​ച്ച സീ​പാ​സ് (സെ​ന്റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്) തി​രി​കെ ഏ​റ്റെ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ൽ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

എം.​ജി യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. മ​ഹേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ 18ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ ര​ജി​സ്ട്രാ​ർ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന് നേ​രെ സീ​പാ​സി​ലെ ഇ​ട​തു അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ക്കാ​ര്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് ഏ​താ​ണ്ട് 1200 കോ​ടി രൂ​പ ആ​സ്തി മൂ​ല്യ​മു​ണ്ടാ​യി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ സീ​പാ​സ് എ​ന്ന സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട വ്യ​വ​സ്ഥ​യി​ൽ കൈ​മാ​റി​യ​ത്. ഇ​ത് സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ച്ചി​രു​ന്നു. 2017 ജൂ​ൺ 19നാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല​യും സീ​പാ​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. അ​ത​നു​സ​രി​ച്ചു ക​രാ​ർ കാ​ലാ​വ​ധി 2027 ജൂ​ണി​ൽ അ​വ​സാ​നി​ക്കും. ക​രാ​ർ ഇ​നി പു​തു​ക്കേ​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​വ​ശ്യം. ചാ​ൻ​സ​ല​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് സ​ർ​വ​ക​ലാ​ശാ​ല നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal NewsgovernorMG Universityy
News Summary - C-Pass withdrawal: Governor seeks report
Next Story