Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലായിൽ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍

text_fields
bookmark_border
പാലായിൽ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍
cancel
camera_alt

ബൈ​പാ​സി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്ത് നടക്കുന്ന നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ം

പാലാ: ബൈപാസില്‍ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ജൂബിലി തിരുനാളിനോടനുബന്ധിച്ച് ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതി‍െൻറ ഭാഗമായാണിത്.സമാന്തരറോഡില്‍ മിനിസിവില്‍ സ്റ്റേഷന് സമീപം റോഡ് പൂര്‍ണമായും പൊളിച്ചുനിര്‍മിക്കുന്നതിനാല്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ആര്‍.വി ജങ്ഷന്‍വരെയുള്ള ഭാഗത്ത് ഗതാഗതം ജോലികള്‍ തീരുംവരെ നിരോധിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിച്ചശേഷം ലൈനുകളും മാറ്റി. റോഡിനുള്ള കോണ്‍ക്രീറ്റ് ഓടകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ശബരിമല സീസണും ജൂബിലി തിരുനാളും എത്തിയതോടെ നഗരത്തില്‍ തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചു. പ്രധാന തിരുനാള്‍ ദിനങ്ങളില്‍ മെയിന്‍ റോഡിൽ ഉള്‍പ്പെടെ ഗതാഗതം ഏറെനേരം പൂര്‍ണമായിതന്നെ നിലക്കും. ഇത്തരം സാഹചര്യത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bypass construction works in Pala at a fast pace
Next Story