പുത്തൻതോട്, പെരുനിലം, മുക്കട വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്
text_fieldsകോട്ടയം: നഗരസഭയിലെ പുത്തൻതോട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. കോൺഗ്രസ് കൗണ്‍സിലറായിരുന്ന ജിഷ ഡെന്നിയുടെ മരണത്തെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. 31നാണ് വോട്ടെണ്ണൽ. കോണ്‍ഗ്രസിലെ സൂസന് കെ. സേവ്യറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐയിലെ സുകന്യ സന്തോഷ് എല്‍.ഡി.എഫ് സ്ഥാനാർഥിയായും ബി.ജെ.പിയിലെ ആന്‍സി സ്റ്റീഫൻ എന്‍.ഡി.എ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. 52 അംഗ കൗൺസിലിൽ എൽ.ഡി.എഫ്-22, യു.ഡി.എഫ് -21, ബി.ജെ.പി-എട്ട് എന്നതാണ് കക്ഷിനില.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെരുനിലം (വാർഡ് ഒന്ന്), മണിമല ഗ്രാമപഞ്ചായത്തിൽ മുക്കട (വാർഡ് ആറ്) എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ 10ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ കാര്യാലയങ്ങളിലാണ് വോട്ടെണ്ണൽ.

