ദേവഗിരിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ആർക്കുവേണ്ടി...?
text_fieldsദേവഗിരി കവലയിൽനിന്ന് 50 മീറ്റർ അലകെ നിർമിച്ച
പുതിയ വെയിറ്റിങ് ഷെഡ്
ദേവഗിരി: വാഴൂർ റോഡിലെ പ്രധാനകവലയായ ദേവഗിരിയിൽ നല്ലൊരു കാത്തിരിപ്പു കേന്ദ്രമില്ലെന്നതായിരുന്നു പ്രധാനപ്രശ്നം. എന്നാൽ, വർഷങ്ങൾ കാത്തിരുന്ന് ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപ അനുവദിച്ച് രണ്ടുമാസം മുമ്പ് പുതിയൊരു കാത്തിരുപ്പുകേന്ദ്രം നിർമിച്ചു. ഇരിപ്പിടങ്ങളും സൗകര്യങ്ങളുമണ്ടെങ്കിലും കാത്തിരിപ്പുകേന്ദ്രം നിർമിച്ച ഭാഗത്ത് ബസ് നിർത്താറില്ല. ബസ്സ്റ്റോപ്പിൽ നിന്നും 50 മീറ്റർ അകലെയാണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്.
ഇതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. ദേവഗിരി കവലയിൽ തന്നെയാണ് നിലവിലെ ബസ്സ്റ്റോപ്. ഇവിടെ കടകൾക്ക് മുന്നിലും റോഡരികിലുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇവിടെ കാത്തിരിപ്പുകേന്ദ്രം നിർമിച്ചിരുന്നെങ്കിൽ യാത്രക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു. പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഉപയോഗിക്കാത്തതിനാൽ കാടും പടർപ്പും കയറി തുടങ്ങി. കൂത്രപ്പള്ളിൽ പഞ്ചായത്തുവക കാത്തിരിപ്പുകേന്ദ്രത്തോട് ചേർന്ന് പുതിയൊരു കാത്തിരിപ്പുകേന്ദ്രം നിർമിക്കാനുള്ള ശ്രമം നടത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു. ലക്ഷങ്ങൾ പാഴാക്കുമ്പോൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വേണം നിർമാണം നടത്തേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

