Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടഞ്ഞുകിടന്ന വീട്ടിൽ...

അടഞ്ഞുകിടന്ന വീട്ടിൽ മോഷണം: രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
അടഞ്ഞുകിടന്ന വീട്ടിൽ മോഷണം: രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പു​ളി​മാ​വ് ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ലാ, ഒ​ന്നാം മൈ​ൽ ഭാ​ഗ​ത്ത് കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സെ​യ്‌​ഫു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് കാ​ള​കെ​ട്ടി സ്വ​ദേ​ശി​യു​ടെ ആ​ന​ത്തോ​ട്ടം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന്​ 12 സീ​ലി​ങ്​ ഫാ​നു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, സ്റ്റെ​ബി​ലൈ​സ​ര്‍, കം​പ്ര​സ​ര്‍, കേ​ബി​ളു​ക​ൾ, ര​ണ്ട്​ മോ​ട്ടോ​ർ പ​മ്പു​ക​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ പ​ല സ​മ​യ​ങ്ങ​ളി​ലാ​ണ്​ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. വീ​ട്ടു​ട​മ​സ്ഥ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് നേ​ര​​ത്തേ ടി.​എ​സ്. ജെ​സി​ൽ, അ​ബ്ദു​ൽ ഹ​ക്കീം, അ​ഫ്സ​ൽ അ​ഷ​റ​ഫ് എ​ന്നി​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ മ​റ്റ് പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ സു​നി​ൽ തോ​മ​സ്, എ​സ്.​ഐ ഗോ​പ​കു​മാ​ർ, സി.​പി.​ഓ​മാ​രാ​യ പി. ​ബി​നു, ര​തീ​ഷ്, റ​ഫീ​ഖ്, പീ​റ്റ​ർ വ​ർ​ഗീ​സ്, അ​രു​ൺ അ​ശോ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burglaryarrested
News Summary - Burglary in locked house: Two more youths arrested
Next Story