Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
robbery
cancel

പാ​മ്പാ​ടി: വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ​പോ​യ സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. മീ​ന​ടം പു​ത്ത​ൻ​പു​ര​പ്പ​ടി​ക്ക് സ​മീ​പം കു​ഴി​യാ​ത്തു​ക​ടു​പ്പി​ൽ മാ​ത്യു സ്‌​ക​റി​യ​യു​ടെ (സ​ണ്ണി) വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ പ​ള്ളി​യി​ൽ​പോ​യ വീ​ട്ടു​കാ​ർ പ​ത്തേ​മു​ക്കാ​ലോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി.

വീ​ട്ടി​ൽ​ക​യ​റി നോ​ക്കു​മ്പോ​ൾ മു​ൻ​വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ട​നി​ല​യി​ലാ​യി​രു​ന്നു. മു​റി​യി​ലെ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ താ​ക്കോ​ലി​ട്ടി​രു​ന്നെ​ങ്കി​ലും പൂ​ട്ടി​യി​ടാ​റി​ല്ലാ​യി​രു​ന്നു. അ​ല​മാ​ര തു​റ​ന്നാ​ണ് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​മ്പാ​ടി എ​സ്.​ഐ​മാ​രാ​യ എം.​ബി കോ​ളി​ൻ​സ്, ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burglary
News Summary - Burglary
Next Story