Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബജറ്റ്​: കോട്ടയത്തെ...

ബജറ്റ്​: കോട്ടയത്തെ ചേർത്തുനിർത്തുമോ?

text_fields
bookmark_border
ബജറ്റ്​: കോട്ടയത്തെ ചേർത്തുനിർത്തുമോ?
cancel

കേരള റബർ ലിമിറ്റഡ്​, എച്ച്​.എൻ.എൽ....പ്രതീക്ഷകൾ ഏറെ

കോട്ടയം: ആദ്യപിണറായി സർക്കാറി​െൻറ ബജറ്റുകളിൽ കോട്ടയത്തെ​ കാര്യമായി പരിഗണിച്ചിരുന്നില്ല. ഇക്കുറി ആ തണുപ്പൻ സമീപനം മാറുമോയെന്നാണ്​ വെള്ളിയാഴ്​ച ബജറ്റ്​ അവതരിപ്പിക്കാനിരി​െക്ക, ജില്ലയിലെ ചർച്ച. മന്ത്രിസഭയിലെ കേരള കോൺഗ്രസ്​(എം) പ്രാതിനിധ്യവും വി.എൻ.വാസവ​െൻറ മന്ത്രി പദവിയും കോട്ടയത്തിന്​ ഗുണമാകുമോയെന്നതും പുതുചോദ്യം.

കാത്തിരിപ്പിനൊടുവിൽ സർക്കാറിന്​ സ്വന്തമായ വെള്ളൂർ ന്യൂസ് പ്രിൻറ്​ ഫാക്ടറിയുടെ(എച്ച്​.എൻ.എൽ) തുടർപ്രവർത്തനങ്ങളാണ്​ ബജറ്റിൽ ജില്ല കാക്കുന്ന പ്രധാനപ്രഖ്യാപനം. കഴിഞ്ഞ മൂന്നു ബജറ്റുകളിലായി ഇടം പിടിച്ച റബർ പാർക്കാണ്(റബറധിഷ്​ഠിത വ്യവസായ ഹബ്​)​ മറ്റൊരു പ്രതീക്ഷ. ഇതിനായി കേരള റബർ ലിമിറ്റഡ് രൂപവത്​കരിച്ചിരുന്നു. വെള്ളൂർ ന്യൂസ് പ്രിൻറ്​ ഫാക്ടറിയോട്​ ചേർന്ന്​ സ്​ഥാപിക്കാനാണ്​ പദ്ധതി.

കഴിഞ്ഞ ബജറ്റിൽ റബറി​െൻറ തറവില 150ൽ നിന്ന് 170 രൂപയായത് ജില്ലക്ക്​ ഏറെ ആശ്വാസമായിരുന്നു. രണ്ടാം പിണറായിയു​െട ആദ്യബജറ്റിൽ ഇത്​ 200 ആയി ഉയർത്തുമോയെന്നതും കൗതുകത്തോടെ ജനം ഉറ്റുനോക്കുന്നു.

ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ തറവില 250 രൂപയാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കുന്നതും കര്‍ഷകര്‍ക്ക്​ പ്രതീക്ഷ പകരുന്നു.

ശബരി റെയിൽപാതക്കായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കുമെന്ന്​ അവസാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായി പദ്ധതിയുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾക്ക്​ കെ.റെയിലിനെ ചുമതലപ്പെടുത്തിയിരുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തി​​െൻറ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്​ ​ എം.സി റോഡരികിൽ നാട്ടകത്ത്​ നാലേക്കർ സ്​ഥലത്ത്​​ പഴയ ഇന്ത്യ പ്രസ്​ വളപ്പിൽ സാഹിത്യ മ്യൂസിയം സ്​ഥാപിക്കുമെന്ന ബജറ്റ ്​ പ്രഖ്യാപനത്തി​െൻറ തുടർച്ച പ്രതീക്ഷിക്കുന്നു.

അകലകുന്നം തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ്​​​ ആര്‍ട്‌സ്​, കോട്ടയം മെഡിക്കൽ കോളജ്​, നാട്ടകം ട്രാവന്‍കൂര്‍ സിമൻറ്​സ്​ തുടങ്ങി വിവിധ സ്​ഥാപനങ്ങളും ബജറ്റ്​ വിഹിതത്തി​ൽ ഉയർച്ച പ്രതീക്ഷിക്കുന്നു.

നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് എത്ര തുക നീക്കിവെക്കുമെന്നതിനൊപ്പം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട്​ ചാമ്പ്യന്‍സ് ബോട്ട് ലീഗ്,വിവിധ നിർമാണ പദ്ധതികൾ എന്നിവക്കായി തുകക്കായി ജില്ല കാത്തിരിക്കുകയാണ്​. ശബരിമല ഉൾപ്പെടെയുള്ള എയർപോർട്ടുകൾക്ക് ഡി.പി.ആർ. തയാറാക്കാൻ കഴിഞ്ഞ ബജറ്റിൽ തോമസ്​ ഐസക് ഒമ്പത്​ കോടി നീക്കി ​െവച്ചിരുന്നു.

ഇതിൽ സർക്കാറി​െൻറ അടുത്തനീക്കം ബജറ്റിൽ ഇടംപിടിച്ചേക്കാം. അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പായിപ്പാട്ട് പൊതുസൗകര്യം ഒരുക്കുമെന്ന്​ കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു.

ഇതി​െൻറ തുടർച്ചയും പുതിയ പദ്ധതിയിൽ കാക്കുന്നു. ചങ്ങനാശ്ശേരി - ആലപ്പുഴ റോഡ് വികസനം അടക്കം വിവിധ പദ്ധതികളും ജില്ല ഉറ്റുനോക്കുന്നു.

ഇക്കുറി ജില്ലയിലും ഭൂരിപക്ഷം; ബജറ്റിൽ മാറ്റമുണ്ടാകു​േമാ​?

കോട്ടയം: ആദ്യ പിണറായി സർക്കാറിൽ മന്ത്രിയില്ലാത്ത ജില്ലയായിരുന്നു കോട്ടയം. ഒപ്പം ഭരണമുന്നണിക്ക്​ ഭൂരിപക്ഷവും. ഇക്കുറി ഇത്​ രണ്ടും മാറി. ഇതിനൊപ്പം ബജറ്റിലും മാറ്റങ്ങൾ എത്തു​േമായെന്ന ​േചാദ്യമാണ്​ ഉയരുന്നത്​. ഭരണ മുന്നണിക്ക്​ കൂടുതല്‍ സീറ്റും മന്ത്രിസഭയില്‍ പ്രാതിനിധ്യവും വന്നതോടെ രണ്ടാം പിണറായി സര്‍ക്കാറി​െൻറ ആദ്യ ബജറ്റില്‍ ജില്ലക്ക്​ പ്രതീക്ഷകൾ ഏറെയാണ്​. അവസാന ബജറ്റില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകില്ലെന്ന്​ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നുണ്ടെങ്കിലും ജില്ല വൻ പ്രതീക്ഷയിലാണ്​.

കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ ഭരണമുന്നണിക്കാണ്​ ജില്ലയില്‍ ഭൂരിപക്ഷം. ഇതിനൊപ്പം വി.എന്‍. വാസവന്‍ മന്ത്രി കൂടിയായ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജില്ലക്കുണ്ടായ വികസന നഷ്​ടത്തിന്​ പരിഹാരമുണ്ടാകുമെന്നാണ്​ ജനങ്ങളുടെ പ്രതീക്ഷ. സഹകരണ മന്ത്രിയുടെ ജില്ലയായതിനാല്‍ സഹകരണ മേഖലയിലും പുതിയ പദ്ധതി പ്രതീക്ഷിക്കുന്നു. നെല്ലുസംഭരണത്തില്‍ സഹകരണ മേഖല ഇടപെടുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിലൂന്നിയാണ്​ പ്രതീക്ഷകള്‍.

കഴിഞ്ഞ അഞ്ചുവർഷത്തെ ബജറ്റുകളിൽകാര്യമായ പരിഗണനയുണ്ടായിരുന്നുമില്ല. ഇക്കുറി പുതു സാഹചര്യമായതിനാൽ വെള്ളിയാഴ്​ചത്തെ ബജറ്റിൽ ജില്ലക്ക്​ പ്രതീക്ഷക്കൊപ്പം കൗതുകവും.

എത്തുമോ, ഈരാറ്റുപേട്ട താലൂക്ക്​ ആശുപത്രി

ഹൈകോടതി ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്​ ഇതുവരെ നടപ്പാക്കിയില്ല

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക്​ ആശുപത്രിയായി ഉയർത്തുമോ​? രണ്ടാം പിണറായി വിജയൻ സർക്കാറി​െൻറ പുതുക്കിയ ബജറ്റ് വെള്ളിയാഴ്ച ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുമ്പോൾ ഈരാറ്റുപേട്ട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്​ താലൂക്ക്​ ആശുപത്രി പ്രഖ്യാപനത്തിനായാണ്​.

മൂന്നര വർഷംമുമ്പ് പൊതുപ്രവർത്തകനായ പൊന്തനാൽ മുഹമ്മദ് ഷെരീഫ് ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട്​ സംസ്ഥാന ന്യൂനപക്ഷ കമീഷനിൽ ഹരജി നൽകിയിരുന്നു. ഇത്​ പരിഗണിച്ച കമീഷൻ മൂന്നുമാസത്തിനുള്ളിൽ ഈ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് ഉത്തരവ് നൽകി. എന്നാൽ, ഈ ഉത്തരവ് സംസ്ഥാന സർക്കാർ കണ്ടഭാവം നടിച്ചില്ല. തുടർന്ന് ഷെരീഫ് ഹൈകോടതിയിൽ റിട്ട് പെറ്റിഷൻ നൽകുകയും 2021 ജനുവരി 18ന് ഹൈകോടതി മൂന്ന്​ മാസത്തിനുള്ളിൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷെരീഫിനെ സെക്ര​േട്ടറിയറ്റിൽ ഹിയറിങ്ങിന്​ വിളിപ്പിച്ചിരുന്നു. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്​റ്റ്യൻ കുളത്തിങ്കലും അനുകൂല സമീപനമാണ്​ വിഷയത്തിൽ സ്വീകരിച്ചത്​.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചിൽ വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപവത്​കരിക്കണമെന്ന് ജില്ല കലക്ടർ 2017 മാർച്ച്​ 29ന്​ സംസ്ഥാന സർക്കാറിന് നൽകിയ റിപ്പോർട്ട് ഇതുവരെയും സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ല.

ഈരാറ്റുപേട്ടയിലെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വടക്കേക്കരയിൽ പൊലീസ് സ്​റ്റേഷന് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ മിനി സിവിൽ സ്​റ്റേഷൻ പണിയണമെന്നുള്ള നീണ്ടകാലത്തെ ആവശ്യവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ഇവിടെ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് അനുവദിക്കണമെന്നുള്ള ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ തേവരുപാറ ജലസേചന പദ്ധതി പുനരുദ്ധരിക്കൽ, ഈരാറ്റുപേട്ട വാഗമൺ റോഡ് നവീകരണം, തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട നിർമാണം എന്നിവക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പ്രതീക്ഷയോടെ ​ മെഡിക്കൽ കോളജ്​

കോട്ടയം: കോവിഡ്​ പ്രതിരോധത്തിന്​ ഊന്നൽ നൽകുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്ന ബജറ്റിൽ കോട്ടയം മെഡിക്കൽ കോളജിനും പ്രതീക്ഷ വാനോളം. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട്​ സജീവമായിരുന്ന വി.എൻ. വാസവ​െൻറ മന്ത്രിസഭയിലെ സാന്നിധ്യവും പ്രതീക്ഷകൾക്ക്​ കൂടുതൽ ബലം പകരുന്നു.

മെഡിക്കൽ കോളജിനെ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യമാണ്​ ആരോഗ്യവിഗദ്​ധർ മുന്നോട്ടുവെക്കുന്നത്​. ഹൃദയശസ്​ത്രക്രിയകളടക്കം നിരവധി സങ്കീർണ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ആശുപത്രിയെ ​ സൂപ്പർ സ്​പെഷാലിറ്റിയാക്കി മാറ്റുന്നത്​ മധ്യകേരളത്തിലെ ആരോഗ്യമേഖലക്ക്​ കരുത്തുകൂട്ടും. ഇതിനായി ആധുനിക യന്ത്രങ്ങളും സൗകര്യങ്ങളും ഒരുക്കാൻ ആവശ്യമായ ഫണ്ട്​ ബജറ്റിൽ ഇവർ പ്രതീക്ഷിക്കുന്നു. പകർച്ച വ്യാധി സ്​പെഷൽ ബ്ലോക്കിന്​ പണം അനുവദിക്കുമെന്നും മെഡിക്കൽ കോളജ്​ അധികൃതർ പ്രതീക്ഷിക്കുന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്​റ്റലുകളുടെ നവീകരണവും സർക്കാറിന്​ മുന്നിലുണ്ട്​. ഒപ്പം കോവിഡ്​ ചികിത്സക്കായി കൂടുതൽ വെൻറിലേറ്റർ അടക്കമുള്ളവയും പ്രതീക്ഷിക്കുന്നു. അടുത്തിടെ കേന്ദ്ര സഹായത്തോടെ ഇവിടെ ഓക്​സിജൻ പ്ലാൻറ്​ സ്​ഥാപിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayambudget
News Summary - Budget: Will Kottayam be included?
Next Story