Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈരാറ്റുപേട്ടയിൽ ആഭ്യന്തര മന്ത്രിക്ക് നേരെ കരിങ്കൊടി

text_fields
bookmark_border
ഈരാറ്റുപേട്ടയിൽ ആഭ്യന്തര മന്ത്രിക്ക് നേരെ കരിങ്കൊടി
cancel
camera_alt

ഈരാറ്റുപേട്ടയിലെത്തിയ ആഭ്യന്തര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച ഇടത് യുവജന സംഘടന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു  

ഈരാറ്റുപേട്ട: ട്രാഫിക് യൂനിറ്റും എം.എൽ.എ ഓഫിസും ഉദ്ഘാടനം ചെയ്യാനെത്തിയ ആഭ്യന്തര മന്ത്രിക്ക് നേരെ ഇടത് യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൂഞ്ഞാറിൽ ആദിവാസി യുവാവിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

എസ്.എഫ്.ഐ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയുടെ ഓഫിസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോൾ ചേന്നാട് കവലയിൽവെച്ചാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ജില്ല കമ്മിറ്റി അംഗം എം.പി. സുനൈസ്, മുനിസിപ്പൽ സെക്രട്ടറി അമീൻ, മുൻസിപ്പൽ പ്രസിഡന്‍റ് അഫ്സൽ ആമി എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Black Flag Protest Against Home Minister in Erattupetta
Next Story