'മീഡിയ ഫ്രെയിംസ്' മാധ്യമശിൽപശാല
text_fieldsപള്ളം ബിഷപ്പ് സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മാധ്യമശിൽപശാല
കോട്ടയം: പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 'മീഡിയ ഫ്രെയിംസ്' മാധ്യമശിൽപശാല സംഘടിപ്പിച്ചു. ലോക്കൽ മാനേജർ ഫാ. അബ്രഹാം സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർതതകരായ അമീന സൈനു കളരിക്കൽ, ഏൽദോ പോൾ പുതുശ്ശേരി എന്നിവർ ക്ലാസെടുത്തു.
പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് അധ്യക്ഷത വഹിച്ചു. മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മേധാവി ഗിൽബർട്ട് എ.ആർ, പോൾ മണലിൽ, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. മീഡിയ സ്റ്റഡീസ് വിദ്യാർഥികൾ ഒരുക്കിയ ന്യൂസ് ബുള്ളറ്റിന്‍റെ സ്വിച്ച് ഓൺ കർമവും ചടങ്ങിൽ നിർവഹിച്ചു. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

