അകൃതി കേന്ദ്രം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും -ഡോ. എസ്.അധികാരി
text_fieldsഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ സംസ്ഥാനത്തെ ആദ്യത്തെ അകൃതി കേന്ദ്രം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രം
സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ബാര്‍ക്കിന്റെ നോളജ് മാനേജ്മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എസ്.അധികാരിയും പ്രദര്‍ശിപ്പിക്കുന്നു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഭാഭ ആണവ ഗവേഷണകേന്ദ്രത്തിന്റെ (ബാര്‍ക്) അകൃതി കേന്ദ്രം തുറക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ബാര്‍ക്കിന്റെ നോളജ് മാനേജ്മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എസ്.അധികാരി. അകൃതി കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അധികാരിയും സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. ജോജി അലക്സ്, ഡോ. എ.എസ്.സുമേഷ്, ബാര്‍ക്കിന്റെ ടെക്നോളജി ട്രാന്‍സ്ഫര്‍ ആൻഡ് കൊളാബ്രേഷന് യൂണിറ്റ് മേധാവി ഡാനിയല്‍ ബാബു, ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ.രാധാകൃഷ്ണന്, ബാര്‍ക്കിലെ ആകൃതി ഗ്രൂപ്പ് ലീഡര്‍ ഭാരതി എ.ഭലേറാവു എന്നിവര്‍ പങ്കെടുത്തു.

