ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ രാജീവ് എന്ന അൻസിനെ (42) യാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെ ഗാന്ധിനഗറിൽ ഉള്ള ബിവറേജ് ഷോപ്പിൽ എത്തുകയും ആവശ്യപ്പെട്ട കമ്പനിയുടെ ബിയറിന് പകരം ജീവനക്കാരൻ മറ്റൊരു കമ്പനിയുടെ ബിയർ നല്കിയതിനെ തുടര്ന്ന് ചീത്ത വിളിക്കുകയും ബിയർ കുപ്പി പൊട്ടിച്ച് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.
എസ്.എച്ച്.ഒ കെ. ഷിജി , എസ്.ഐ സുധി കെ. സത്യപാൽ, കെ.കെ. മനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

