Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരുചിയോർമകൾ പങ്കിട്ട്​...

രുചിയോർമകൾ പങ്കിട്ട്​ ബെസ്​റ്റോട്ടൽ ഗോപു

text_fields
bookmark_border
രുചിയോർമകൾ പങ്കിട്ട്​ ബെസ്​റ്റോട്ടൽ ഗോപു
cancel

കോ​ട്ട​യം: 'കോ​വി​ലി​ൽ കു​ളി​ച്ച്​ ഇ​റ​ങ്ങു​ന്ന പ്ര​തീ​തി​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ഒാ​രോ ത​വ​ണ പു​റ​പ്പെ​ടു​േ​മ്പാ​ഴു​മെ​ന്ന' ഗാ​യ​ക​ൻ യേ​ശു​ദാ​സി​െൻറ വാ​ക്കു​ക​ൾ പോ​ലെ നി​ര​വ​ധി ഓ​ർ​മ​ക​ൾ നെ​ഞ്ചേ​റ്റി ​ 'ബെ​സ്‌​റ്റോ​ട്ട​ലി​െൻറ'​പ​ടി​യി​റ​ങ്ങാ​നൊ​രു​ങ്ങു​​ക​യാ​ണ്​ എ.​പി.​എം.​ഗോ​പാ​ല​കൃ​ഷ്ണ​​നെ​ന്ന കോ​ട്ട​യ​ത്തി​െൻറ ബെ​സ്​​റ്റോ​ട്ട​ൽ ഗോ​പു. അ​ക്ഷ​ര​ന​ഗ​രി​യു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 'ബെ​സ്‌​റ്റോ​ട്ട​ല്‍' 77 വ​ര്‍ഷ​ത്തി​ന്​ ശേ​ഷം ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യി കോ​ട്ട​യം പ്ര​സ്​ ക്ല​ബി​ൽ ന​ട​ന്ന 'മു​ഖാ​മു​ഖ'​ത്തി​ലാ​ണ്​ ഹോ​ട്ട​ലി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന എ.​പി.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ രു​ചി​യോ​ർ​മ​ക​ൾ പ​ങ്കി​ട്ട​ത്. മി​ക​ച്ച ഭ​ക്ഷ​ണ​മെ​ന്ന​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ചി​ന്ത. മാ​യ​മൊ​ന്നും ചേ​ർ​ത്തി​രു​ന്നു​മി​ല്ല- ഇ​ത്​ അ​ല്ലാ​തെ മ​റ്റൊ​രു രു​ചി ര​ഹ​സ്യ​വും ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ര വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഒ​രു തൊ​ഴി​ൽ സ​മ​രം​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത്​ അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​സി​ന​സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ അ​ടു​ത്ത ത​ല​മു​റ​യി​ൽ നി​ന്നാ​രും കോ​ട്ട​യ​ത്ത് ഇ​ല്ലാ​ത്ത​താ​ണ്​​ 'ബെ​സ്‌​റ്റോ​ട്ട​ലി​ൽ' നി​ന്നു​ള്ള പ​ടി​യി​റ​ക്ക​ത്തി​ന്​ പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന്​ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മ​ക്ക​ളാ​യ സ​ന്ധ്യ യു.​എ​സി​ലും സം​ഗീ​ത കോ​ഴി​ക്കോ​ടു​മാ​ണ്. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യി നി​ർ​ത്തി​യെ​ന്ന്​ പ​റ​യാ​നാ​കി​ല്ല. ബെ​സ്​​റ്റോ​ട്ട​ലി​െൻറ പേ​ര്​ നി​ല​നി​ർ​ത്താ​ൻ ബെ​സ്​​റ്റ്​ ബേ​ക്ക​റി ഇ​തി​നു സ​മീ​പ​ത്തു തു​ട​രും. സ​ഹോ​ദ​ര​ൻ എം.​കെ. ര​വീ​ന്ദ്ര​നാ​കും ബേ​ക്ക​റി ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശ​സ്​​ത​രാ​യ സി​നി​മ താ​ര​ങ്ങ​ള്‍, എ​ഴു​ത്തു​കാ​ര്‍, രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍ത്ത​ക​ര്‍, ഗാ​ന​ര​ച​യി​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ​യെ​ല്ലാം കോ​ട്ട​യ​ത്തെ താ​വ​ള​മാ​യി​രു​ന്നു ​െബ​സ്‌​റ്റോ​ട്ട​ല്‍. ന​ഗ​ര​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത് 1944ൽ ​ബേ​ക്ക​റി​യാ​യി ആ​രം​ഭി​ച്ച സ്​​ഥാ​പ​നം 54ൽ '​ബെ​സ്‌​റ്റോ​ട്ട​ലാ​ക്കി' മാ​റ്റി. 22 മു​റി​ക​ളു​ള്ള ലോ​ഡ്​​ജു​മു​ണ്ടാ​യി​രു​ന്നു. ഈ ​സ്​​ഥ​ല​വും 5000 സ്‌​ക്വെ​യ​ര്‍ ഫീ​റ്റ് കെ​ട്ടി​ട​വും ജോ​സ്‌​കോ ജ്വ​ല്ല​റി ഗ്രൂ​പ്പി​നാ​ണ് കൈ​മാ​റു​ന്ന​ത്.

രാ​ഷ്​​ട്രീ​യ വി​ത്യാ​സ​മി​ല്ലാ​തെ നേ​താ​ക്ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​നു​ള്ള വേ​ദി കൂ​ടി​യാ​യി​രു​ന്നു ബെ​സ്‌​റ്റോ​ട്ട​ൽ. ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, പൊ​ന്‍കു​ന്നം വ​ര്‍ക്കി, എ.​കെ. ഗോ​പാ​ല​ന്‍, പി.​പ​ത്മ​രാ​ജ​ന്‍, ജോ​ണ്‍ എ​ബ്ര​ഹാം എ​ന്നി​വ​രെ​ല്ലാം ബ​സ്‌​റ്റോ​ട്ട​ലി​ലെ താ​മ​സ​ക്കാ​രാ​യി​രു​ന്നു. ഗാ​യ​ക​ന്‍ യേ​ശു​ദാ​സ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യാ​ല്‍ താ​മ​സി​ക്കു​ന്ന​ത് ബെ​സ്‌​റ്റോ​ട്ട​ലി​ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യി​രു​ന്ന സ​ത്യ​ന്‍, പ്രേം​ന​സീ​ര്‍, കെ.​പി. ഉ​മ്മ​ര്‍ എ​ന്നി​വ​രൊ​ക്കെ കോ​ട്ട​യ​ത്ത് എ​ത്തി​യാ​ലോ കോ​ട്ട​യം വ​ഴി ക​ട​ന്നു​പോ​യാ​ലോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യി​രു​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു.

വ​യ​ലാ​ര്‍ രാ​മ​വ​ര്‍മ​യും ജി. ​ദേ​വ​രാ​ജ​ന്‍ മാ​സ്​​റ്റ​റും ചേ​ര്‍ന്ന് പ്ര​സി​ദ്ധ​മാ​യ 'ബ​ലി​കു​ടീ​ര​ങ്ങ​ളെ' എ​ന്ന ഗാ​ന​ത്തി​ന്​ രൂ​പം ന​ല്‍കി​യ​ത് ഇ​വി​ട​​ത്തെ ഏ​ഴാം ന​മ്പ​ര്‍ മു​റി​യി​ലി​രു​ന്നാ​യി​രു​ന്നു. ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ 'ര​ണ്ടി​ട​ങ്ങ​ഴി' യെ​ന്ന വി​ഖ്യാ​ത നോ​വ​ല്‍ രൂ​പം കൊ​ണ്ട​ത്​ ഒ​മ്പ​താം ന​മ്പ​ര്‍ മു​റി​യി​ലാ​യി​രു​ന്നു.അ​പ്പ​വും മ​ട്ട​ന്‍ സ്​​റ്റൂ​വു​മാ​യി​രു​ന്നു ഇ​വി​ട​ത്തെ ജ​ന​പ്രി​യ വി​ഭ​വം. കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി ചൈ​നീ​സ് ഭ​ക്ഷ​ണം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഇ​വ​രാ​യി​രു​ന്നു.

ത​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ മ​മ്പ​ള്ളി രാ​ഘ​വ​നാ​ണ്​ ​െബ​സ്‌​റ്റോ​ട്ട​ലി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്. തി​രു-​ക്കൊ​ച്ചി ക്രി​ക്ക​റ്റ് ടീ​മി​െൻറ ആ​ദ്യ ക്യാ​പ്റ്റ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​മ്പ​ള്ളി രാ​ഘ​വ​ന്​ ശേ​ഷം മ​ക​ൻ​ എ.​പി.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഹോ​ട്ട​ല്‍ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള മു​ൻ ര​ഞ്ജി താ​ര​വും ര​ഞ്ജി ട്രോ​ഫി മു​ൻ സെ​ല​ക്ട​റു​മാ​ണ്​ ഗോ​പാ​ല​കൃ​ഷ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Best Hotel
News Summary - Best Hotel Gopu sharing tastes
Next Story