Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപതിവ്​ തെറ്റിച്ച്...

പതിവ്​ തെറ്റിച്ച് മധ്യവേനൽ അവധിക്കുമുമ്പ് കോ​ട്ട​യത്ത്​ പുസ്തകങ്ങളെത്തി

text_fields
bookmark_border
പതിവ്​ തെറ്റിച്ച് മധ്യവേനൽ അവധിക്കുമുമ്പ് കോ​ട്ട​യത്ത്​ പുസ്തകങ്ങളെത്തി
cancel

കോ​ട്ട​യം: പ​തി​വ്​ തെ​റ്റി​ച്ച്​ പ​രീ​ക്ഷ ക​ഴി​യും മു​മ്പ്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ പു​സ്ത​ക​ങ്ങ​ൾ ജി​ല്ല​യി​ൽ. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കു​മു​മ്പ്​ പു​സ്​​ത​ക​ങ്ങ​ൾ സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന ഭാ​ഗ​മാ​യാ​ണ്​ ഇ​ക്കു​റി നേ​ര​ത്തേ പു​സ്ത​ക അ​ച്ച​ടി​യും വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ഒ​ന്നു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി നാ​ലു​ല​ക്ഷ​ത്തോ​ളം പു​സ്​​ത​ക​ങ്ങ​ൾ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ഒ​മ്പ​ത്, 10​ ക്ലാ​സു​ക​ളി​ലെ ഒ​ന്നാം വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ത്തി​യി​ട്ടു​ണ്ട്.

മ​റ്റ്​ ​ ക്ലാ​സു​ക​ളി​ലേ​തും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ർ​ച്ചി​നു​മു​മ്പ്​ മു​ഴു​വ​ൻ പു​സ്ത​ക​ങ്ങ​ളും എ​ത്തി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 12 ല​ക്ഷ​ത്തോ​ളം പൂ​സ്ത​ക​ങ്ങ​ളാ​ണ്​ ആ​വ​ശ്യ​മെ​ന്നാ​ണ്​ ക​ണ​ക്ക്. ഏ​പ്രി​ലോ​ടെ ഇ​ത്​ മു​ഴു​വ​ൻ ജി​ല്ല​യി​ൽ എ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. പു​തു​പ്പ​ള്ളി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്.​എ​സി​ലെ ജി​ല്ല ഹ​ബി​ലാ​ണ്​ കാ​ക്ക​നാ​ട്ടെ കെ.​ബി.​പി.​എ​സി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. വി​ത​ര​ണ​ച്ചു​മ​ത​ല കു​ടും​ബ​​​ശ്രീ​ക്കാ​ണ്.

ജി​ല്ല ഹ​ബി​ലെ​ത്തി​ച്ച പു​സ്​​ത​ക​ങ്ങ​ൾ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ത​രം​തി​രി​ച്ച​ശേ​ഷം പാ​ക്ക്​​ ചെ​യ്യും. തു​ട​ർ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ 250 സ്കൂ​ൾ സൊ​സൈ​റ്റി​ക​ളി​ലെ​ത്തി​ക്കും. പി​ന്നീ​ട്​ ഇ​വി​ടെ​നി​ന്ന്​ സ്കൂ​ളി​ലേ​ക്ക്​ കൈ​മാ​റും. പു​സ്ത​ക​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്‌​ഘാ​ട​നം 25ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്‌ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. ഇ​തി​നു​ശേ​ഷം ജി​ല്ല​ത​ല വി​ത​ര​ണ​ത്തി​ന്​ തു​ട​ക്ക​മാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ചാ​കും സ്കൂ​ളു​ക​ൾ​ക്ക്​ പു​സ്​​ത​ക​ങ്ങ​ൾ ന​ൽ​കു​ക. അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ എ​ത്തി​ക്കും.

അ​വ​ധി​ക്കാ​ല​ത്തു​ത​ന്നെ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ജി​ല്ല വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക്‌ മ​ധ്യ​വേ​ന​ല​വ​ധി​ക്ക്‌ അ​ഞ്ചു​കി​ലോ അ​രി വീ​തം ന​ൽ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​തി​ന്​ തു​ട​ക്ക​മാ​കും. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക്‌ സ്‌​കൂ​ൾ അ​ട​ക്കും​മു​മ്പ്​ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ളും യൂ​ണി​ഫോ​മും അ​രി​യും ഒ​ന്നി​ച്ചു​ന​ൽ​കു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്ന്‌ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamSchool Text Books
News Summary - Before the mid-summer vacation, books came to Kottayam
Next Story