കിടങ്ങൂർ പഞ്ചായത്ത്മീനച്ചിലാറിന്റെ തീരത്ത് മുള നടുന്നു
text_fieldsകിടങ്ങൂർ പഞ്ചായത്ത് മീനച്ചിലാറിന്റെ തീരങ്ങളിൽ മുളത്തൈകൾ വെച്ചുപിടിപ്പിക്കുന്ന
പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന
നിർവഹിക്കുന്നു
കോട്ടയം: കിടങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മീനച്ചിലാറിന്റെ തീരങ്ങളിൽ മുളത്തൈ നടൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന ഉദ്ഘാടനം ചെയ്തു.
സോയിൽ സർവേ തെക്കൻ മേഖല ഉപഡയറക്ടർ പി. രമേശ് പദ്ധതി വിശദീകരിച്ചു. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോൺ തുടങ്ങിയവർ പങ്കെടുത്തു. മീനച്ചിലാറിന്റെ തീരങ്ങളായ മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ, ചെമ്പിളാവ് എന്നിവിടങ്ങളിലാണ് തൈകൾ െവച്ച് പിടിപ്പിക്കുന്നത്.
2000 തൈകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

