Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭക്ഷണം മോശം: പ്രാതൽ...

ഭക്ഷണം മോശം: പ്രാതൽ ബഹിഷ്​കരിച്ച്​ കോവിഡ്​ രോഗികളുടെ പ്രതിഷേധം

text_fields
bookmark_border
ഭക്ഷണം മോശം: പ്രാതൽ ബഹിഷ്​കരിച്ച്​ കോവിഡ്​ രോഗികളുടെ പ്രതിഷേധം
cancel

കോട്ടയം: നാട്ടകം ഗവ. പോളിടെക്​നിക്കിലെ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ ​സെൻററിൽ ഭക്ഷണം മോശമെന്നും കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതി. കോവിഡ്​ രോഗികൾ പ്രഭാതഭക്ഷണം ബഹിഷ്​കരിച്ച്​ പ്രതിഷേധിച്ചു.

ആരോഗ്യപ്രവർത്തകരും ഉദ്യാഗസ്ഥരും സ്​ഥലത്തെത്തി ഉടൻ പരിഹരിക്കാമെന്ന്​ നൽകിയ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. രാവിലത്തെ ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ചതോടെ ഉദ്യോഗസ്​ഥർ ഏത്തപ്പഴവും ബണ്ണും നൽകി.

കുടിക്കാൻ മിനറൽ വാട്ടറും എത്തിച്ചു. ഞായറാഴ്​ച രാവിലെയാണ്​ സംഭവം. നല്ല ഭക്ഷണം നൽകുന്നില്ലെന്നാണ്​ രോഗികളുടെ പരാതി. പോഷക സമ്പുഷ്​ടമായ ഭക്ഷണം കഴിക്കണമെന്ന്​​ പറയുന്നുണ്ടെങ്കിലും നൽകുന്നില്ല. കൈക്കുഞ്ഞുങ്ങൾ വരെ ഇവിടെയു​ണ്ടെങ്കിലും പരിഗണിക്കുന്നില്ല.

മുതിർന്നവർക്കുള്ള ഭക്ഷണം തന്നെ കുട്ടികൾക്കും നൽകണം. കുട്ടികൾ ഇത്​ കഴിക്കുന്നില്ല. രാവി​െല ഇഡ്​ഡലിയോ അപ്പമോ ആണ്​ നൽകുന്നത്​. ഉച്ചക്ക്​ ചോറും ഒരു കറിയും തോരനും അച്ചാറും. വൈകീട്ട്​ ചപ്പാത്തിയും കറിയും. പ്രഭാതഭക്ഷണം മാത്രമാണ്​ നല്ലത്​.

പ്രമേഹരോഗികളടക്കം ഇവിടെയുണ്ട്​. സമയത്ത്​ ഭക്ഷണം ലഭിക്കുന്നില്ല. രാവിലെ കിട്ടുന്നത്​ പത്തുമണിയോ​െട, ഉച്ചഭക്ഷണം കിട്ടു​േമ്പാൾ രണ്ടുമണിയാവും. രാ​ത്രി ഏഴരക്ക്​​ നൽകും. കുടി വെള്ളവും ഇല്ല. വനിത ഹോസ്​റ്റൽ കെട്ടിടമാണ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മെൻറ്​ ​സെൻററാക്കിയത്​.

ഇവിടെയുണ്ടായിരുന്ന ചെറിയ ഫിൽറ്ററിൽനിന്നുള്ള​ വെള്ളമാണ്​ കുടിക്കാൻ ഉപയോഗിക്കുന്നത്​. വെള്ളം തീർന്നാൽ നിറക്കില്ല. 78 രോഗികളാണ്​ ഇവിടെയുള്ളത്​. ഇത്രയും പേർക്ക്​ കുടിക്കാൻ ഈ വെള്ളം മതിയാകുന്നില്ലെന്നും രോഗികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestcovid patientsFLTCnattakam
Next Story