‘ആയുർവേദ മെഡി. ഓഫിസർമാർക്ക് കരിയർ അഡ്വാൻസ്മെന്റ് നടപ്പാക്കണം’
text_fieldsകേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല യോഗവും ഓണാഘോഷവും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ആയുർവേദ മെഡിക്കൽ ഓഫിസർമാർക്ക് അർഹതപ്പെട്ട കരിയർ അഡ്വാൻസ്മെന്റ് സ്കീം അപാകങ്ങൾ പരിഹരിച്ച് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരിക്കല്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പിന്നീട് പിൻവലിച്ച നീതിനിഷേധം തുടരുന്നതിലെ അസ്വാഭാവികതയും യോഗം വിലയിരുത്തി.
പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടന്ന ജില്ല യോഗവും ഓണാഘോഷവും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നാഷനൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജൂവൽ ജോസിനെ ആദരിച്ചു.
സംസ്ഥാന ട്രഷറർ ഡോ. ഹരികുമാർ നമ്പൂതിരി, ഡോ. എം.പി. മിത്ര, ഡോ. പ്രഹ്ലാദ്, ഡോ. എസ്. ഷൈൻ, ഡോ. എസ്. ആഷ, ഡോ. കെ.സി. ജോൺ, ഡോ. എം.എസ്. നിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

