Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിനിൽ പീഡനശ്രമം:...

ട്രെയിനിൽ പീഡനശ്രമം: ഒളിവിലുള്ള ടി.ടി.ഇ​ക്കായി അന്വേഷണം

text_fields
bookmark_border
train
cancel

കോ​ട്ട​യം: യു​വ​തി​യെ ട്രെ​യി​നി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ട്രെ​യി​ന്‍ ടി​ക്ക​റ്റ് എ​ക്‌​സാ​മി​ന​ര്‍ക്കാ​യി (ടി.​ടി.​ഇ) റെ​യി​ൽ​​വേ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി പി.​എ​ച്ച്. ജോ​ണ്‍സ​നാ​ണ്​ (54) ഒ​ളി​വി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 12ന് ​ഐ​ല​ന്‍ഡ് എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക്​ വ​രി​ക​യാ​യി​രു​ന്ന 23കാ​രി യു​വ​തി​യാ​ണ്​ പ​രാ​തി​ക്കാ​രി. ട്രെ​യി​ൻ ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​ക്കും ഇ​ട​യി​ലെ​ത്തി​യ​പ്പോ​ൾ ടി.​ടി.​ഇ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യാ​ത്രാ മ​ധ്യേ ടി.​ടി.​ഇ യു​വ​തി​യെ പ​രി​ച​യ​പ്പെ​ടു​ക​യും ഭ​ക്ഷ​ണം വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തു നി​ര​സി​ച്ച​തോ​ടെ ടി.​ടി.​ഇ അ​ശ്ലീ​ല​ച്ചു​വ​യി​ല്‍ സം​സാ​രി​ക്കു​ക​യും യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്​​തു. ട്രെ​യി​ന്‍ തി​രു​വ​ല്ല സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴും ടി.​ടി.​ഇ യു​വ​തി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ട്രെ​യി​നി​റ​ങ്ങി സ്​​റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്ന അ​മ്മ​യോ​ട് യു​വ​തി കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യും ഇ​രു​വ​രും ഉ​ട​ൻ ത​ന്നെ സ്‌​റ്റേ​ഷ​ന്‍ മാ​നേ​ജ​രെ പ​രാ​തി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത കോ​ട്ട​യം ​െറ​യി​ല്‍വേ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്​​തു.

ഇ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. കേ​സ്​ എ​ടു​ത്ത​തോ​ടെ ഇ​യാ​ളെ റെ​യി​ൽ​വേ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഇ​തി​നി​ടെ കോ​ട്ട​യം ജി​ല്ല കോ​ട​തി​യി​ല്‍ ന​ല്‍കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ഇ​യാ​ൾ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train rapepolice'​​TTE
News Summary - Attempted torture on train: Search for absconding TTE
Next Story