മോഷണശ്രമം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഅശ്റഫുൽ ഹൗക്
തൃക്കൊടിത്താനം: മോഷണശ്രമക്കേസിൽ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി മുഹമ്മദ് അശ്റഫുൽ ഹൗകിനെയാണ് (25) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുലർച്ച 2.30ഓടെ പായിപ്പാട് മാന്താനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്താൻ ഇയാൾ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ വിവരം അറിയിക്കുകയും തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ എം.പി. സാഗർ, സി.പി.ഒമാരായ കൃഷ്ണകുമാർ, ജോഷി, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

