കൊലപാതകശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsറെജിമോൻ
അയ്മനം: അയ്മനത്ത് 72കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മര്യാതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ റെജിമോനെയാണ് (52) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിസവം അയ്മനം സ്വദേശിയായ ദേവരാജനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ദേവരാജനും സഹോദരൻ പ്രദീപും ചേർന്ന് പ്രദീപിെൻറ പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കൂട്ടി തീ കത്തിച്ചത് റെജിമോൻ ചോദ്യം ചെയ്യുകയും വാക്തർക്കമുണ്ടാകുകയും ചെയ്തു. ഇതിനുപിന്നാലെ വീട്ടിൽച്ചെന്ന് കൈക്കോടാലിയുമായി തിരികെയെത്തിയ റെജി, ദേവരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച സഹോദരനെയും ആക്രമിച്ചു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്, കെ. രാജേഷ്, സി.പി.ഒമാരായ സാജുമോൻ, രാജീവ് ജനാർദനൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

