Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാ​ങ്കി​ൽ...

ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം: അ​ന്ത​ർ​സം​സ്ഥാ​ന സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം: അ​ന്ത​ർ​സം​സ്ഥാ​ന സ്വ​ദേ​ശി പി​ടി​യി​ൽ
cancel

മ​ണ​ർ​കാ​ട്: വ​ട​വാ​തൂ​രി​ലെ എ​സ്.​ബി.​ഐ ബാ​ങ്കി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന സ്വ​ദേ​ശി അ​ജ്റു​ദ്ദീ​നെ​യാ​ണ്​ (26) മ​ണ​ർ​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ വ​ട​വാ​തൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​ബി.​ഐ ബാ​ങ്കി​ന്‍റെ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​ൻ​വ​ശ​ത്തെ ഡോ​റി​ന്‍റെ ഗ്ലാ​സ് ഇ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ ഒ​ച്ച​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. പൂ​ട്ടി​യി​ട്ടി​രു​ന്ന ബാ​ങ്കി​ൽ ആ​രു​മു​ണ്ടാ​വി​ല്ലെ​ന്ന് ക​രു​തി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, മാ​നേ​ജ​ർ ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ഡോ​ർ അ​ക​ത്തു​നി​ന്ന് പൂ​ട്ടി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​നേ​ജ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​ണ​ർ​കാ​ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മ​ണ​ർ​കാ​ട് എ​സ്.​എ​ച്ച്.​ഒ സ​ന്തോ​ഷ് പി. ​ആ​ർ, എ​സ്.​ഐ​മാ​രാ​യ ഷി​ബു വ​ർ​ഗീ​സ്, ന​ട​രാ​ജ​ൻ ചെ​ട്ടി​യാ​ർ, സി.​പി.​ഒ​മാ​രാ​യ തോ​മ​സ് രാ​ജു, ജി​ജോ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant workerbank robbery attemptManarcadu
News Summary - Attempted bank robbery: interstate migrant worker arrested in Manarcadu
Next Story