യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ബന്ധു അറസ്റ്റിൽ
text_fieldsപാലാ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം മല്ലികശ്ശേരി വരകിൽവീട്ടിൽ സിബി ജോസഫിനെയാണ് (54) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടമറ്റം മൂലേപീടിക ജങ്ഷനിൽ സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകയായിരുന്ന ബന്ധുവായ യുവാവിനെ പ്രതി വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആക്രമം തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇയാൾ ആക്രമിച്ചു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
സിബി ജോസഫിന് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്, ശ്രീജേഷ്, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

