ടെക്സ്റ്റൈൽസിൽ നഗ്നചിത്രം പകർത്താൻ ശ്രമം; ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകോട്ടയം: വസ്ത്രശാലയിലെത്തിയ അഭിഭാഷകയുടെ നഗ്നചിത്രം പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി നിതീഷ് കുമാറിനെയാണ് (30) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനായ ഭർത്താവിെനാപ്പം നഗരത്തിലെ പ്രമുഖ വസ്ത്രശാലയിലെത്തിയ യുവതി പുതിയ ചുരിദാർ ധരിക്കാനായി ട്രയൽ റൂമിൽ കയറിയപ്പോൾ, നേരത്തേ തയാറാക്കിയ ദ്വാരത്തിലൂടെ െതാട്ടടുത്ത മുറിയിൽനിന്ന് ഇയാൾ വസ്ത്രം മാറുന്ന രംഗം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. കാമറ ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളംവെക്കുകയും ഭർത്താവും മറ്റ് ജീവനക്കാരും ചേർന്ന് നിതീഷിനെ പിടികൂടുകയുമായിരുന്നു.
മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു പദ്ധതിയെന്നും വസ്ത്രം ഇട്ടുനോക്കാൻ എത്തുന്നവരെ ദ്വാരമിട്ടുവെച്ച മുറിയിലേക്ക് ഇയാൾ തന്ത്രപൂർവം കയറ്റിവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളുെട ഫോൺ പരിശോധിച്ചതിൽനിന്ന് 17 സ്ത്രീകൾ വസ്ത്രം മാറുന്നതിെൻറ ചിത്രങ്ങൾ പൊലീസ് കണ്ടെത്തി. മറ്റ് ജീവനക്കാർക്ക് സംഭവുമായി ബന്ധമുണ്ടോയെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.

