പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsആസിഫ്
ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അതിരമ്പുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എൻ. ആസിഫിനെയാണ് (28) അറസ്റ്റ് ചെയ്തത്. കാറിലെത്തിയ ഇയാൾ അച്ഛന്റെ സുഹൃത്താണെന്നും അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പിതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാർ, എസ്.ഐമാരായ വി.വി. വിഷ്ണു, ഷിബുകുമാർ, സി.പി.ഒമാരായ റിങ്കു, സഞ്ജിത്ത്, ദിലീപ്, വിനോദ് മാർക്കോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശംവെച്ചതിന് ഏറ്റുമാനൂർ എക്സൈസിലെ ക്രിമിനൽകേസിൽ പ്രതിയാണ് ആസിഫ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

