പൊലീസിനുനേരേ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: പൊലീസിനുനേരെ ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പുളിങ്കുന്ന് മുല്ലക്കൽ വീട്ടിൽ എം.ബി. അനന്തൻ (26), ആലപ്പുഴ പുളിങ്കുന്ന് കന്യാകോണിൽതറ വീട്ടിൽ കെ.ആർ. അമൽ (22), തൃക്കൊടിത്താനം കുഴിത്തകിടിയിൽ വീട്ടിൽ കെ.എൻ.അജീഷ് മോൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് പോസ്റ്റ് ഓഫിസ് ജങ്ഷനിൽ അടിപിടി നടത്തിയ പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിനുനേരെ ആക്രമണം നടത്തുകയായിരുന്നു. എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽപിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ എം. ജയകൃഷ്ണൻ , അനിൽകുമാർ, പ്രസാദ് ആർ.നായർ, എ.എസ്.ഐ രഞ്ജിവ് ദാസ്, സി.പി.ഒമാരായ ഡെന്നി, അനിൽകുമാർ, ഷഫീഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

